ശ്രാവണിക സഞ്ചാര സാഹിത്യ പുരസ്കാരം ; കെ .ആർ അജയന് നൽകും
Mar 24, 2025, 09:41 IST


കണ്ണൂർ :ശ്രാവണിക സഞ്ചാര സാഹിത്യ പുരസ്ക്കാരം 2025 ന് കെ .ആർ അജയൻ രചിച്ച"സൂക്കോ കടന്ന് വടക്ക് കിഴക്ക്" എന്ന കൃതി അർഹമായി. 11111 രൂപയും പ്രശസ്ത ചിത്രകാരൻ ദാസ്. കെ ദാസ് രൂപകൽപ്പന ചെയ്ത ശില്പവും പ്രശംസാപത്രവുമാണ് അവാർഡ്. മെയ് 16ന് തലശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
ശ്രീ. അഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള പ്രാഥമിക കമ്മിറ്റി പരിഗണിച്ച 19 സഞ്ചാര കൃതികളിൽ നിന്നാണ് ശ്രീ.വൽസൻ കെ.കെ ചെയർമാനും ശ്രീ. ഷാജി കാവിൽ , ശ്രീമതി. ഡോ:പാർവതി എന്നിവരടങ്ങുന്ന കമ്മിറ്റി പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.