കണ്ണൂർ സർവകലാശാല ക്യാമ്പസ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഷോർട്ട് ഫിലിം മത്സരം ; എൻട്രികൾ ക്ഷണിക്കുന്നു

Short film competition as part of Kannur University Campus Film Festival Entries invited
Short film competition as part of Kannur University Campus Film Festival Entries invited

കണ്ണൂർ : കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ്  സംഘടിപ്പിക്കുന്ന ക്യാമ്പസ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഷോർട്ട് ഫിലിം മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു.

5 മുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകൾ മത്സരത്തിനായി സമർപ്പിക്കാം. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് 300 രൂപയാണ്. എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15. 

tRootC1469263">

മത്സരത്തിൽ തിരഞ്ഞെടുക്കുന്ന  ചിത്രങ്ങൾക്ക് ഒന്നാം സമ്മാനമായി 8000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും ആണ് നൽകുക.  ഫിലിം ഫെസ്റ്റിവൽ നവംബർ 18, 19 തീയതികളിൽ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലാണ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ : 7736818981

Tags