ശിവത്തിൽ അനൂപിന് കണ്ണൂരിൻ്റെ യാത്രാമൊഴി: നടുക്കം വിട്ടുമാറാതെ ഫോളോവേഴ്സ്
കണ്ണൂർ: വാഹനാപകടത്തിൽ മരിച്ചപ്രശസ്ത വ്ളോഗർ ശിവത്തിൽ അനൂപിന് നാട് കണ്ണീരിൽ കുതിർന്ന വിട നൽകി. ഭൗതികശരീരം പടന്ന പാലത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം നാല് മണിയോടെ പയ്യാമ്പലത്ത് സംസ്കരിച്ചു. സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള നൂറ് കണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാനെത്തി.
വ്യാഴാഴ്ച രാത്രി ഏഴേ കാലിന് എടക്കാട് നടാൽ ഊർപ്പഴശ്ശി കാവിന് സമീപത്തുണ്ടായ വാഹനാപകടത്തിലാണ് ശിവത്തിൽ അനൂപ് മരണപ്പെട്ടത് . അനൂപും (44) സുഹൃത്തും വ്ളോഗറുമായ ഷബീറും (39) മാഹി പള്ളിയിലെ പെരുന്നാൾ ദൃശ്യങ്ങൾ ചിത്രികരിക്കാൻ പോവുകയായിരുന്ന സ്കൂട്ടറിന് പിറകിൽ അമിതവേഗതിയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. അതുവഴി കടന്നുപോവുകയായിരുന്ന എടക്കാട് എസ്.ഐ നിഷാദ് തന്റെ വാഹനത്തിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അനൂപിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷബീറിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാറോടിച്ച മാഹി സ്വദേശി വിധു കൃഷ്ണ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അയാൾക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.. കണ്ണൂർ ചാലാട് പടന്നപ്പാലത്തിനടുത്ത വസതിയിൽ പൊതുദർശനത്തിന് വെച്ച അനൂപിന്റെ മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ ആദരാഞ്ജലികൾ അർപ്പിച്ചു.
.jpg)


