തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിൽ ഭക്തിനിര്‍ഭരമായി ശിവരാത്രി ആഘോഷിച്ചു


തളിപ്പറമ്പ : കേരളത്തിലെ 108 പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നായ രാജരാജേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ദിവസം മാത്രമേ സ്ത്രീകൾക്കു പകൽ നാലമ്പലത്തിനുള്ളിൽ പ്രവേശനമുള്ളൂ. അതിനാൽ പുലർച്ചെ മുതൽ തന്നെ ശിവരാത്രി വ്രതമെടുത്ത നിരവധി സ്ത്രീജനങ്ങൾ ക്ഷേത്രത്തിൽ എത്തിയിരുന്നു.
ക്ഷേത്രത്തിൽ പുലർച്ചെ 4 മണിയോടെ കണിക്ക് നട തുറന്നു. തുടർന്ന് പൂജകൾക്ക് ശേഷം 9 മണിയോടെ ഉച്ചപൂജയും 9.30 ഓടെ സ്ത്രീകൾക്ക് നാലമ്പലത്തിൽ സ്ത്രീകൾക്ക് പ്രവേശനവും തുടങ്ങി. രാത്രി 10.30 ഓടെ വാദ്യ മേളത്തോടെ ആനപ്പുറത്ത് തിടമ്പ് എഴുന്നള്ളത്ത് നടന്നു.
പുലർച്ചെ 2.30 ഓടെ തൃച്ചംബരത്ത് നിന്നും തിടമ്പ് എഴുന്നള്ളിച്ച് രാജരാജേശ്വര ക്ഷേത്രത്തിൻ എത്തി തുടർന്ന് അത്യപൂർവ്വമായ ശങ്കരനാരായണ പൂജ നടന്നു. തുടർന്ന് തിരിച്ചെഴുന്നള്ളത്തിനു ശേഷം പുലർച്ചെ 4.30 ഓടെ നടക്കുന്ന അത്താഴപൂജയോടെ ശിവരാത്രി ചടങ്ങുകൾ സമാപിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.
