രാജ്യത്തിനെതിരെ യുള്ള ഭീഷണി ചെറുക്കാനുക്കുള്ള കഴിവ് ബി.ജെ.പി. ക്ക് മാത്രം: ശങ്കു .ടി . ദാസ്
പിലാത്തറ: ഭാരതത്തിനെതിരെ അതിർത്തിക്കപ്പുറത്ത് നിന്നും രാജ്യത്തിനകത്ത് നിന്നുമുള്ള ഭീഷണികളെ ചെറുക്കാൻ കഴിയുന്നത് ബി.ജെ.പി കേന്ദ്രം ഭരിക്കുന്നത് കൊണ്ട് മാത്രമാണെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ശങ്കു ടി. ദാസ്.
കാനായിയിൽ നടക്കുന്ന ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പഠനശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം സൈനിക, വാണിജ്യ മേഖലകളിൽ ചൈനയുടെ ഭീഷണിയെ ധീരമായി ചെറുക്കുന്നത് മോദി സർക്കാരാണ് ജനാധിപത്യപരമായ ഭരണം അസാധ്യമായ പാക്കിസ്ഥാൻ ഭാരതത്തിലേക്ക് ഭീകരവാദത്തെ ഭാരതത്തിലേക്ക് നുഴഞ്ഞ് കയറ്റാൻ ശ്രമിക്കുകയാണ് വിഘടനവാദങ്ങൾക്ക് കൂട്ടുനിൽക്കുന്ന നയങ്ങളാണ് കോൺഗ്രസ്സും ഇടതുപക്ഷവും സ്വീകരിക്കുന്നത്.
രാജ്യത്തെ ദുർബലപ്പെടുത്താനുള്ള പ്രതിപക്ഷത്തിൻ്റെ ശ്രമം ജനം ചെറുത്ത് തോൽപിക്കും. രാജ്യവിരുദ്ധതയും മോഡി വിരുദ്ധതയും മാത്രം പ്രകടിപ്പിക്കുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ്സ് നേതൃത്വം നിലക്ക് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആനിയമ്മ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .
രണ്ടു ദിവസമായി നടന്നു വരുന്ന ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ പ്രശിക്ഷണ ൺ അഭിയാൻ പഠനശിബിരം ഇന്ന് സമാപിക്കും (25 /9).സമാപന സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാറിൻ്റെ അധ്യക്ഷതയിൽ ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.ശിബിരത്തോടനുബന്ധിച്ച് യോഗാപരിശീലം, ആരോഗ്യ ബോധവൽക്കരണ ക്ലാസ്, കലാപരിപാടികൾ എന്നിവയും നടന്നു .
കാനായി യമുനാതീരത്തിൽ നടക്കുന്ന ശിബിരത്തിൽ അഡ്വക്കേറ്റ് ശ്രീപത്മനാഭൻ , കെ രഞ്ജിത് ,ടി പി ജയചന്ദ്രൻ മാസ്റ്റർ , സുശ്രീ രേഷ്മ മേനോൻ , അഡ്വ .കെ ശ്രീകാന്ത്, കെ കെ വിനോദ് കുമാർ, ടി.സി മനോജ് കുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.എ പി ഗംഗാധരൻ , പനക്കീൽ ബാലകൃഷ്ണൻ അജികുമാർ കരീയിൽ തുടങ്ങിയവർ ശിബിരത്തിന് നേതൃത്വം നൽകി .
.jpg)

