കർഷകനെ കാട്ടുപന്നി കുത്തിക്കൊന്നതിൻ്റെ ഉത്തരവാദിത്വം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് : ഷാഫി പറമ്പിൽ എം.പി

Central and state governments are responsible for killing the farmer by wild boar: Shafi Parampil MP
Central and state governments are responsible for killing the farmer by wild boar: Shafi Parampil MP

 കണ്ണൂർ : കാട്ടാന കാട്ടുപന്നി കടുവ തുടങ്ങിയ മൃഗങ്ങളുടെ അക്രമത്തിൽ കർഷകരും തൊഴിലാളികളും പാവപ്പെട്ടവരും മരിക്കുന്നത്  ദിവസേന നമ്മൾ വേദനയോടെയാണ് കാണുന്നതെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു.

 ആറളത്ത് കഴിഞ്ഞദിവസം രണ്ട് ആദിവാസികളാണ് കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടതെങ്കിൽ വനാതിർത്തിയിൽ നിന്ന് വളരെ ദൂരത്തിൽ മൊകേരിയിൽ സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന കർഷകനായ ശ്രീധരനെയാണ് കാട്ടുപന്നി അതിക്രൂരമായ രൂപത്തിൽ ശരീരമാകെ മുറിവേൽപ്പിച്ചുകൊണ്ട് കുത്തി ക്കൊലപ്പെടുത്തിയത്

 കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതിൽ ഇരു ഗവൺമെന്റുകളുടെ  അനാസ്ഥയാണ് ശ്രീധരന്റെ മരണത്തിന് കാരണമെന്ന് ഷാഫി പറമ്പിൽ എംപി മാധ്യമങ്ങളോട് പ്രതികരിക്കവെ കൂറ്റപ്പെടുത്തി

 സർക്കാർ കുടുംബത്തിന് ചുരുങ്ങിയത് 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും ആശ്രിതരിൽ ഒരാൾക്ക് സർക്കാർ ജോലി കൊടുക്കണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. കാട്ടുപന്നി അക്രമത്തിൽ മരിച്ച  ശ്രീധരന്റെ   വീട്ടിൽ വടകര എംപി ഷാഫി പറമ്പിൽ എത്തി  മൃതദേഹത്തിന് അന്തിമോപചാരമർപ്പിച്ചു.

Tags