കൊട്ടേഷൻ സംഘങ്ങളെ പോറ്റി വളർത്തുന്ന സംഘടനയായി എസ് എഫ് ഐ അധഃപതിച്ചു എം.സി അതുൽ


തലശേരി: ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗപ്പെടുത്തി കണ്ണൂർജില്ലയിലെ വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കാനും പഠനാന്തരീക്ഷം തകർക്കാനുമുള്ള ശ്രമമാണ് എസ് എഫ് ഐ നടത്തുന്നതെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽആരോപിച്ചു. പാലയാട് ക്യാമ്പസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയായ കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലനെ ഹോസ്റ്റലിൽ കയറി എസ് എഫ് ഐ ഗുണ്ടാ സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ചിറക്കുനിയിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു .
സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് യു ധർമ്മടം നിയോജക മണ്ഡലം പ്രസിഡന്റ് വൈഷ്ണവ് ധർമ്മടം അധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാലാട്, ആശിത്ത് അശോകൻ, അർജുൻ കോറോം,അക്ഷയ് കല്യാശ്ശേരി,നവനീത് ഷാജി, അർജുൻ ചാലാട്,വിവേക് പാലയാട്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സനിൽകുമാർ, സനോജ് പാലേരി എന്നിവർ സംസാരിച്ചു.