അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ നീ സ്ഥാനാർത്ഥിയെ അടിക്കെടാ ?തോട്ടട പോളിയിൽ വോട്ടഭ്യർത്ഥിക്കാൻ പോയ ടി. ഒ മോഹനനെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു

If you have that much courage, why don't you beat up the candidate? SFI activists stopped T. O. Mohanan who went to solicit votes at Thottada Poly.


കണ്ണൂർ : തോട്ടട പോളിടെക്നിക്ക് കോളേജിൽ വോട്ടു ചോദിക്കാനെത്തിയ യുഡിഎഫ് കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി ടി.ഒമോഹനനെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു പ്രിൻസിപ്പലിൻ്റെ അനുമതിയോടെ ക്ളാസ് മുറിയിൽ കയറി ടി.ഒമോഹനനും പാർട്ടി പ്രവർത്തകർക്കും വൻ എതിർപ്പാണ് നേരിടേണ്ടി വന്നത്. വയനാട് ഫണ്ട് മുക്കിയ കോൺഗ്രസിന് വോട്ടില്ലെന്ന പോസ്റ്റർ ഉയർത്തി എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചു. ഇതിനിടെ മോഹനൻ്റെ കൂടെയുണ്ടായിരുന്നവരും എസ്.എഫ്.ഐ പ്രവർത്തകരും ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ സ്ഥാനാർത്ഥിയെ കൂക്കിവിളിച്ചു.

അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ നീ സ്ഥാനാർഥിയെ അടിക്കെടാ യെന്ന് പറഞ്ഞു യു.ഡി.എഫ് പ്രവർത്തകരും മുന്നോട്ടു വന്നതോടെ സംഘർഷം കനത്തു.വോട്ടു ചോദിക്കാനെത്തിയപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: ടി.ഒ.മോഹനനെ കണ്ണൂർ തോട്ടട പോളിടെക്നിക്കിൽ വച്ച് കൈയേറ്റം ചെയ്യാൻ എസ്.എഫ്.ഐ പ്രവർത്തകർ ശ്രമിച്ചതാണ് ബഹളത്തിനിടയാക്കിയത്.

കണ്ണൂരിലെ യു.ഡി എഫ് സ്ഥാനാർഥി ടി. ഒ മോഹനനെ  എസ്.എഫ്.ഐ പ്രവർത്തകരിൽ ചിലർ തടയുകയായിരുന്നു. തോട്ടട ഗവ. പോളിടെക്നിക്കിൽ ബുധനാഴ്ച 12 മണിയോടെയാണ് സംഭവം.പര്യടനം അലങ്കോലമാക്കാൻ ശ്രമിച്ചവർക്ക് എതിരെ പരാതി നൽകുമെന്ന് യു ഡി എഫ് നേതാക്കൾ പാഞ്ഞു. സംഭവത്തിൽ ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് പ്രതിഷേധിച്ചു.
 

Tags