പാനൂരിൽ കോൺഗ്രസ് ഓഫിസിൽ അതിക്രമിച്ചു കയറി കൊടി കത്തിച്ചതിന് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

Case registered against SFI activists for breaking into Congress office in Panur and burning flag
Case registered against SFI activists for breaking into Congress office in Panur and burning flag

പാനൂർ: പാനൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ അതിക്രമിച്ച് കടന്ന് പാർട്ടി പതാകകൾ പരസ്യമായി കത്തിച്ചുവെന്ന പരാതിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു. കണ്ടാലറിയാവുന്ന പത്തോളം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രിയിൽകോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാനൂർ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുകയും സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു.

tRootC1469263">

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ഹാഷിം, കെ എസ് യു ജില്ല പ്രസിഡണ്ട് അതുൽ എം സി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിബിന വി കെ, കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് രാഹുൽ കണ്ണാടിച്ചാൽ, ജവഹർ ബാലമഞ്ച് ജില്ല ചെയർമാൻ സി വി എ ജലീൽ, സി കെ രവി, തേജസ് മുകുന്ദ്,നവാസ് ഒ ടി, സനൂബ്, പ്രജീഷ് പി പി, വിജീഷ് കെ പി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.
ഓഫീസ് അതിക്രമിച്ച് കടന്നതിനും രാഷ്ട്രീയ കലാപം സൃഷ്ടിക്കുന്ന രീതിയിൽ പാർട്ടി പതാക കത്തിച്ചതിനും എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യാമെന്ന ഉറപ്പിനെ തുടർന്ന് പ്രവർത്തകർ പിരിഞ്ഞു പോവുകയായിരുന്നു. ഇതേ തുടർന്നാണ് പൊലിസ് കേസെടുത്തത്.

Tags