തലശേരിയിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

google news
arrest1

 തലശേരി: പ്രായപൂര്‍ത്തിയാകാത്ത  ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ  പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തു.വിളക്കാട് സ്വദേശി പുത്തന്‍ പുരയില്‍ ഷെരീഫിനെയാണ് കൂത്തുപറമ്പ് പൊലിസ് അറസ്റ്റു ചെയ്തത്.കൂത്തുപറമ്പ് പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാലുവയസുകാരന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് ഇരയായ കുട്ടിയുടെ മൊഴിയെടുത്തതിനു ശേഷം പൊലിസ് അറസ്റ്റു ചെയ്തത്. പ്രതിയെ തലശേരി പോക്‌സോ കോടതയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Tags