വിവാഹ വാഗ്ദാനം നൽകി പീഡനം, പോക്സോ കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ കോയമ്പത്തൂരിൽ നിന്നും പിടികൂടി കണ്ണൂർ ടൗൺ പൊലീസ്

Sexual assault under the pretext of marriage and POCSO case: Kannur Town Police arrest young man who had been absconding; apprehended in Coimbatore.

കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും  മൊബൈൽ ഫോൺ ഉപേക്ഷിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പയ്യന്നൂർ കക്കംപാറ സ്വദേശി റോബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിനടുത്തുള്ള ചിന്നതടാകം എന്ന സ്ഥലത്തുനിന്നാണ് ഇയാളെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവിധ ലോഡ്ജുകളിൽ എത്തിച്ചാണ് പ്രതി യുവതിയെ പീഡനത്തിനിരയാക്കിയത്. തുടർന്ന് മൊബൈൽ ഫോൺ ഉപേക്ഷിച്ച് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കൂടാതെ 10 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ പോക്സോ കേസും  ഉണ്ട്.

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം കണ്ണൂർ എസിപി ആസാദിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ എസ്.സി.പി.ഒ ബൈജു, സിപിഒമാരായ നിഷാന്ത്, രതീഷ് എന്നിവരും പങ്കാളികളായിരുന്നു.

Tags