മലിനജലം ഒഴുക്കി വിടൽ : കണ്ണൂർ തുളിച്ചേരി പകർച്ചവ്യാധി ഭീഷണിയി
Jun 1, 2026, 00:14 IST
കണ്ണൂർ: കോർപറേഷൻ പരിധിയിലെ തുളിച്ചേരി പകർച്ചവ്യാധി ഭീഷണിയിൽ തോട്ടിൽ കക്കൂസ് മാലിന്യമടക്കം ഒഴുക്കുന്നത് തടയാൻ നടപടിയില്ലാത്തതാണ് പകർച്ചവ്യാധി ഭീഷണി പടർത്തുന്നത്.
പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ സ്ഥലം സന്ദർശിച്ചു കോർപറേഷൻ അധികൃതരുടെ നിസ്സംഗതയാണ് ഒരു നാടിനെയാകെ മഞ്ഞപ്പിത്തം അടക്കം പകർച്ചവ്യാധി ഭീഷണിയിലാക്കിയതെന്ന് വിനോദ് കുമാർ പറഞ്ഞു.
ഏറെക്കാലമായി നിലനിൽക്കുന്ന പ്രശ്‌നത്തിൽ നടപടി ഉണ്ടാകാത്തത് ദുരൂഹമാണെന്നും ബിജെപി അദ്ധ്യക്ഷൻ ആരോപിച്ചു .
.jpg)

