കണ്ണൂർ ചാലയിൽ മയക്കുമരുന്ന് വിൽപനയ്ക്കിടെ യുവതിയും പെൺകുട്ടിയും ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ
കണ്ണൂർ :ചാലയിൽ മയക്ക്‌മരുന്നുമായി യുവതിയും പെൺകുട്ടിയും അടക്കം 7 പേർ അറസ്റ്റിൽ. ഇരിവേരി പനേരിച്ചാൽ സ്വദേശി കെ.കെ സഹീദ് (26) കാടാച്ചിറ കോട്ടൂർ സ്വദേശി എ.കെ ഷമീൽ (27), ഏഴര സ്വദേശി ടി.പി ഷിഫാദ്, (29) മലപ്പുറം മുണ്ടുപറമ്പ് സ്വദേശി കെ.പി സഞ്ജീത് (30) മുഴപ്പിലങ്ങാട് സ്വദേശി എ കെ ഷുഹൂൽ, (29) എറണാകുളം വൈറ്റില സ്വദേശിനി എം ഐശ്വര്യ (26) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെയുമാണ് അറസ്റ്റ് ചെയ്‌തത്.
പ്രതികളിൽ നിന്ന് 17.96 ഗ്രാം എംഡിഎംഎ പിടികൂടി എടക്കാട് പോലീസും ചക്കരക്കല്ല് പോലീസും ഡാൻസാഫ് സ്ക‌്വാഡും വെള്ളിയാഴ്ച്ച രാത്രി എട്ടുമണിക്ക് ചാല പാലത്തിന് സമീപമുള്ള ലോഡ്ജിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്ക്മരുന്ന് പിടികൂടിയത്. പ്രതികളിൽ ചിലർ പ്രണയം നടിച്ചു വശീകരിച്ചാണ് യുവതിയെയും പെൺകുട്ടിയെയും കണ്ണൂരിലെത്തിച്ചത് ഇവരെ കാരിയർമാരാക്കി മയക്കുമരുന്ന് വിൽപ്പനയായിരുന്നു ലക്ഷ്യം. ഒമാനിൽ നിന്നാണ് വൻതോതിൽ മയക്കുമരുന്ന് കൊച്ചിയിലും കണ്ണൂരിലുമെത്തിക്കാൻ തീരുമാനിച്ചത്. ഇതിനായി ചാലയിലേക്ക് ഈ രംഗത്ത് കുപ്രസിദ്ധനായ എംഡിഎംഎ സ് പെഷ്യലിസ്റ്റിനെ വിളിച്ചു വരുത്തി വിലയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കി ഇതിനിടെയാണ് വിവരം ചോർന്നത്. ഇതോടെയാണ് പൊലിസ് റെയ്ഡിനിറങ്ങി നീക്കം പൊളിച്ചത്. ചക്കരക്കൽ, എടക്കാട് പൊലിസും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ നിയന്ത്രണത്തിലുള്ള ഡാൻസെഫും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. എട്ടുമണി മുതൽ പുലർച്ചെ 4 മണി വരെ നീണ്ട റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തി പ്രതികളെ ചോദ്യം ചെയ്തത്
.jpg)

