സേവാ പ്രവര്‍ത്തനം ഭാരതത്തിന്റെ സംസ്‌ക്കാരം: കെ.പി. ശശികല ടീച്ചര്‍

seva is the culture of India KP Sasikala Teacher
seva is the culture of India KP Sasikala Teacher

സേവാ പ്രവര്‍ത്തനം സാമജ മാറ്റത്തിനാവണമെന്നും പത്മിനി ടീച്ചറുടെ പ്രവര്‍ത്തനം ഇതിനുദാഹരണമാണെന്നും ഇവര്‍ പറഞ്ഞു.

ചിറക്കല്‍: സേവാ പ്രവര്‍ത്തനങ്ങള്‍ ഭാരതത്തിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്ന് ഹിന്ദുഐക്യ വേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. 14ാ മത് പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വ്വമംഗള പുരസ്‌കാരം എ.പി. പത്മിനി ടീച്ചര്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഇവര്‍. അതു കൊണ്ടുതന്നെ സേവന പ്രവര്‍ത്തനം ചെയ്യാന്‍ സാധിക്കുകയെന്നത് മഹാഭാഗ്യമാണ്.

സേവാ പ്രവര്‍ത്തനം സാമജ മാറ്റത്തിനാവണമെന്നും പത്മിനി ടീച്ചറുടെ പ്രവര്‍ത്തനം ഇതിനുദാഹരണമാണെന്നും ഇവര്‍ പറഞ്ഞു. എനിക്കെന്ത് സേവാ പ്രവര്‍ത്തനം ചെയ്യാന്‍ കഴിയുമെന്ന് ഒരോരുത്തരും ആലോചിക്കണം. പുരസ്‌ക്കാരം നേടിയ പത്മിനി ടീച്ചര്‍ ജീവിതത്തിലുടനീളം സമാജത്തിന്റെ വിവിധ മേഖലകളില്‍  സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മാതൃകാ വ്യക്തിത്വമാണ്. അതിനുളള അംഗീകാരമാണ് സര്‍വ്വമംഗള പുരസ്‌ക്കാരത്തിലൂടെ ടീച്ചറെ തേടിയെത്തിയിരിക്കുന്നത്.
രാഷ്ട്രത്തെ പരമവൈഭവത്തിലെത്തിക്കാന്‍ ഒരുപാട് ത്യാഗം ചെയ്യേണ്ടതുണ്ട്.

seva is the culture of India KP Sasikala Teacher

ആ ത്യാഗം പ്രവര്‍ത്തിയിലൂടെ കാണിച്ചു തന്ന വ്യക്തിത്വമാണ് പത്മിനി ടീച്ചറുടേതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.  പത്മിനി ടീച്ചര്‍ സ്വപ്രേരണയാല്‍ സംഘടനാ പ്രവര്‍ത്തനത്തെ നയിക്കുകയായിരുന്നു. അതിന് കുടുംബ ബന്ധങ്ങള്‍ തടസ്സമായില്ല. അതുപോലെ പിന്നില്‍ നിന്നുളള പിന്തുണയും ഉല്‍ക്കര്‍ഷേച്ഛയും ഉണ്ടെങ്കില്‍ മാത്രമേ സംഘടനാ പ്രവര്‍ത്തനം വിജയിക്കൂ.

സംഘടനാ പ്രവര്‍ത്തന രംഗത്ത് നിരവധി അമ്മമാര്‍ മാതൃകയാണ്. അവര്‍ക്ക് താങ്ങായി ഇവരുമായി ബന്ധപ്പെട്ടവര്‍ നിന്നതു കൊണ്ടാണ് ത്യാഗോജ്ജ്വലമായ ജീവിതം നയിക്കാന്‍ ഇത്തരക്കാര്‍ക്ക് സാധിച്ചത്.. ഒപ്പം സമാജ സേവനത്തിന് ഇറങ്ങി തിരിക്കുന്നവര്‍ എല്ലാ വിഭാഗം ആളുകളുടേയും മനസ്സുകളില്‍ സ്ഥാനം നേടണം. ഇത്തരത്തില്‍ സമാജത്തിന്റെ പിന്തുണയോടെ മാത്രമേ സേവന പ്രവര്‍ത്തനം നടത്താനാവൂയെന്നും ടീച്ചര്‍ പറഞ്ഞു.  എല്ലാവരാലും സ്‌നേഹിക്കപ്പെടാനും എല്ലാവരേയും സ്‌നേഹിക്കാനും സാധിക്കണം.

സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സേവാ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ശൂന്യതയില്‍ നിന്നും എല്ലാം സൃഷ്ടിക്കാനാവുമെന്ന് സമാജസേവാ പ്രവര്‍ത്തനങ്ങളിലൂടെ പലരും തെളിയിച്ചിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും സാധിക്കുന്നതാണെന്നും ഒന്നും പറ്റാത്തവരായി ആരും ഇല്ല. നമുക്ക് എന്തെങ്കിലും ചെയ്ത് തീര്‍ക്കാന്‍ സാധിക്കണം. മണ്‍മറഞ്ഞാലും നമ്മള്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്താന്‍ നമ്മളുടേതായ നന്മ ഇവിടെ അവശേഷിക്കണമെന്നും ടീച്ചര്‍ പറഞ്ഞു.

Tags

News Hub