കാവിൻമൂല കനാലിലേക്ക് കക്കൂസ് മാലിന്യം തള്ളിയവരെ കണ്ടെത്തി 50,000 രൂപ പിഴയീടാക്കി

Those who dumped septic waste into the Kavinmoola canal were identified and fined ₹50,000.


അഞ്ചരക്കണ്ടി : കാവിൻമൂല കനാലിൽ കക്കൂസ് മാലിന്യം തള്ളിയവരെ കണ്ടെത്തി അര ലക്ഷം രൂപ പിഴയീടാക്കി. കഴിഞ്ഞമാസമാണ് കക്കൂസ് മാലിന്യം ജനവാസകേന്ദ്രമായ കാവിൻമൂല കനാലിലേക്ക് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് ഒഴുക്കിവിട്ടത്.ചക്കരക്കല്ല് പോലീസ് നടത്തിയ അന്വേഷണത്തിൽ ടി.എൽ മുഹമ്മദ് അജ്മൽ എന്നവരുടെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയിലാണ് മാലിന്യം തള്ളിയതെന്ന് കണ്ടെത്തി. ബൈക്കിൽ വന്നവർ സി.സി.ടി.വി. ക്യാമറയുടെ പൊസിഷൻ മാറ്റിവെച്ചതെന്നും കണ്ടെത്തി. വാഹനത്തോടൊപ്പം കുറ്റകൃത്യം നടത്തിയവരെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. 

തുടർന്ന് അഞ്ചരക്കണ്ടിപഞ്ചായത്ത് അധികൃതരെ വിവരമറിയിച്ച് കക്കൂസ് മാലിന്യം ജലാശയത്തിലേക്ക് ഒഴുക്കിവിട്ടതിനുള്ള പരമാവധി പിഴത്തുകയായ അരലക്ഷം രൂപ ഇവരിൽനിന്നും ഈടാക്കി മേലിൽ ഇതാവർത്തിക്കരുതെന്ന് താക്കീത് ചെയ്തുവിട്ടയച്ചു.

Tags