അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ ശിക്ഷാവിധി 3 മണിക്ക്; നിയമപോരാട്ടവുമായി മുന്നോട്ടെന്ന് ഷുക്കൂറിന്റെ കുടുംബം

Sentence in Ariyil Shukkur murder case to be pronounced at 3 pm; Shukkur's family says legal battle to be continued

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ കൊച്ചി സിബിഐ കോടതി ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രഖ്യാപിക്കും. കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോൾ, 18 പേരെ വെറുതെവിട്ടു. കേസിലെ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പി. ജയരാജൻ, ടി.വി. രാജേഷ്, ശ്യാംജിത്ത് എന്നിവരടക്കമുള്ളവരെയാണ് വെറുതെവിട്ടത്.

കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പേരിൽ 7 പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. ഇവർക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം. സമൂഹത്തിന് മാതൃകയാകുന്ന ശിക്ഷയും പരമാവധി ശിക്ഷയും നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞവർക്ക് 7 വർഷം തടവ് ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഈ കേസ് 'അപൂർവങ്ങളിലെ അപൂർവം' എന്ന ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ അപൂർവങ്ങളിലെ അപൂർവമായ കേസായാണ് പ്രോസിക്യൂഷൻ ഇതിനെ കാണുന്നത്. കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗം കോടതിയോട് അഭ്യർത്ഥിച്ചത്. വിധിക്ക് പിന്നാലെ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് ഷുക്കൂറിന്റെ കുടുംബം പ്രതികരിച്ചു.

Tags