വാണിദാസ് എളയാവൂരിനെ സീനിയർ ജേണലിസ്റ്റ് ഫോറം കേരള ആദരിക്കും


തളിപ്പറമ്പ : നവതി പിന്നിട്ട പ്രമുഖ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനും പത്രാധിപരുമായ വാണിദാസ് എളയാവൂരിനെ സീനിയർ ജേണലിസ്റ്റ് ഫോറം കേരള ആദരിക്കും.
ഫെബ്രുവരി 20-ന് വാണിദാസിൻ്റെ എളയാവൂരിലെ വീട്ടിൽ വച്ചാണ് ആദരിക്കുക. പരിപാടി മുൻകേന്ദ്ര മന്ത്രി മുലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ മുസ്ലിഹ് മടത്തിൽ മെമൻ്റോ നൽകും.
ദേശീയ അവാഡ് നേടിയ അധ്യാപകൻ, സംഗം മാസികയുടെ പത്രാധിപർ, സംഗം പ്രസ്സിൻ്റെയും പ്രസാധനാലയത്തിൻ്റെയും സംഗം ബുക്സ്റ്റാളിൻ്റെയും സ്ഥാപകൻ, മലബാറിലെ ലൈബ്രറി പ്രസ്ഥാനത്തിൻ്റെ നായകരിലൊരാൾ, വടക്കൻ ഐതിഹ്യമാല അടക്കമുള്ള ഗ്രന്ഥങ്ങളുടെ കർത്താവ് എന്നീ നിലകളിലെല്ലാം മികവാർന്ന പ്രവർത്തനം നടത്തിയ വാണിദാസ് എളയാവൂർ വിശ്രമജീവിതം നയിക്കുകയാണ്.

വാണിദാസിൻ്റെ വിവിധ മേഖലകളിലെ സംഭാവനകളെക്കുറിച്ച് പി. ഗോപി, ഇ.എം. അഷറഫ്, പി.പി. ശശീന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തും. സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ഡി സി സി പ്രസിഡണ്ട് മാർടിൻ ജോർജ്, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ, ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാർ, സി എം പി നേതാവ് സി.എ.അജീർ, എൻ.സി.പി നേതാവ് കെ. എ. ഗംഗാധരൻ, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി യു ബാബു ഗോപിനാഥ്, ഡപ്യൂട്ടി മേയർ പി. ഇന്ദിര, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, ജവഹർ ലൈബ്രറി വർക്കിങ്ങ് പ്രസിഡണ്ട് ടി.ഒ.മോഹനൻ,ഐ& പി.ആർ.ഡി ഡപ്യൂട്ടി ഡയറക്ടർ ഇ.കെ പദ്മനാഭൻ, ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ടി.കെ. രാമേശ്കുമാർ, പ്രസ് ക്ലബ് പ്രസിഡണ്ട് സി.സുനിൽകുമാർ തുടങ്ങിയവർ ആശംസകളർപ്പിക്കും. പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് എസ്.ജെ. എഫ്. കെ ജില്ലാ പ്രസിഡണ്ട് കെ.ബാലകൃഷ്ണനും സെക്രട്ടറി എം വി. പ്രസാദും അഭ്യർഥിച്ചു