മുതിർന്ന പത്രപ്രവർത്തകനും കണ്ണൂർ പ്രസ് ക്ലബ് മുൻ പ്രസിഡൻ്റുമായ ഒ കരുണൻ നിര്യാതനായി
Jan 14, 2026, 09:10 IST
കണ്ണൂർ : കണ്ണൂരിലെ ആദ്യകാല പത്രപ്രവർത്തകനും കണ്ണൂർ പ്രസ്സ് ക്ലബ് മുൻ പ്രസിഡന്റുമായ തുളിച്ചേരി കരിമ്പുഗവേഷണ കേന്ദ്രത്തിന് സമീപം ‘പവന’ത്തിൽ ഒ.കരുണൻ ( 81) നിര്യാതനായി.ദീർഘകാലം ‘വീക്ഷണം’ കണ്ണൂർ ബ്യൂറോ ചീഫും പത്രപ്രവർത്തക യൂണിയൻ ഭാരവാഹിയുമായിരുന്നു.
ഭാര്യ : പരേതയായ പാഞ്ചാലി ( റിട്ട. പ്രഥമാധ്യാപിക, പറശ്ശിനിക്കടവ് ഹൈസ്കൂൾ ).മകൾ : അനില ( അസി.പ്രൊഫസർ, പയ്യന്നൂർ കോളേജ് ). മരുമകൻ : പി.വി.സുനിൽ കുമാർ ( ദൃശ്യ സ്റ്റുഡിയോ, തളാപ്പ് ) . സഹോദരങ്ങൾ : പാഞ്ചാലി, നാരായണി, പദ്മനാഭൻ, ശ്രീമതി, പുഷ്പവല്ലി, പരേതനായ ബാലൻ.സംസ്കാരം ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പയ്യാമ്പലത്ത്.
tRootC1469263">.jpg)


