മുതിർന്ന കോൺഗ്രസ് നേതാവും മുൻ എടക്കാട് പഞ്ചായത്ത് പ്രസിഡൻ്റുമായ കെ.വി രവീന്ദ്രൻ സി.പി.എമ്മിൽ ചേർന്നു

Senior Congress leader and former Edakkad Panchayat President P. Raveendran joins CPM
Senior Congress leader and former Edakkad Panchayat President P. Raveendran joins CPM

കണ്ണൂർ : കോൺഗ്രസിന്റെ വർഗീയ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് കണ്ണൂരിൽ മുതിർന്ന നേതാവ് പാർട്ടി വിട്ടു. മുതിർന്ന നേതാവ് കെ വി രവീന്ദ്രനാണ് കോൺഗ്രസ് വിട്ട് കുടുംബത്തോടൊപ്പം സി പി  എമ്മിൽ ചേർന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്- ജമാഅത്ത ഇസ്ലാമി കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടത്.

tRootC1469263">

കണ്ണൂർ ബ്ലോക്ക് മുൻ പ്രസിഡണ്ടും എടക്കാട് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു രവീന്ദ്രൻ. കോൺഗ്രസ് മതേതര നിലപാട് കൈവിട്ടുവെന്ന് കെ വി രവീന്ദ്രൻ പറഞ്ഞു. അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂർ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സ്വീകരണ യോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് തുടങ്ങിയ നേതാക്കൾ പി. രവീന്ദ്രനെയും കൂടെയുള്ളവരെയും ചുവന്ന ഹാരമണിയിച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചു.

Tags