യു.ജി.സി കരട് ചട്ട ഭേദഗതിക്കെതിരെയുള്ള സെമിനാർ രാഷ്ട്രീയ പ്രേരിതം : പി.കെ കൃഷ്ണദാസ്

pk krishnadas
pk krishnadas

കണ്ണൂർ : യു.ജി.സി കൊണ്ടു വന്നിട്ടുള്ള കരട് ചട്ട ഭേദഗതിക്കെതിരെ സർക്കാർ ചെലവിൽ തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യൻ കൺവെൻഷൻ രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. കണ്ണൂർ മാരാർജി ഭവനിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിനെതിരെയുള്ള ഇൻഡ്യാ മുന്നണിയുടെ പ്രചരണമായി   ഈ സമ്മേളനം മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി  സർവ്വകലാശാലകൾക്കും അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികൾ പങ്കെടുക്കാൻ നിർദ്ദേശം നൽകി.
രാഷ്ട്രീയ പ്രചരണത്തിന് പൊതു ഖജനാവിനെ ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്. നഗ്നമായ ഭരണഘടന ലംഘനമാണിത്.

ഇന്ത്യ മുന്നണി ഘടക കക്ഷികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ മാത്രമാണ് സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വലിയ ധൂർത്താണ് ഇതു വഴി നടത്തിയത്.ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിലപാട്  വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു ഗവർണറെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കുകയാണ് സമ്മേളനത്തിൽ പങ്കെടുത്തവർ ചെയ്തത്.

ഇതു ഫെഡറൽ തത്വങ്ങൾക്കെതിരാണെന്നും കൃഷ്ണദാസ് പറഞ്ഞു.
തലശ്ശേരി മണോളിക്കാവിൽ സംഘർഷത്തെ  തുടർന്ന് സി.പി.ഐ.എം പ്രവർത്തകർ പോലീസിന് നേരെ നടത്തിയ  ആക്രും അഭ്യന്തര വകുപ്പിൻ
റ പരാജയമാണെന്നും കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാനത്ത് പോ
ലീസിനു പോലും രക്ഷയില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രഞ്ചിത്ത് കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ വിനോദ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags