സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളെ അഡ്മിഷൻ പോർട്ടലിൽ നിന്നും ഒഴിവാക്കി : സംയുക്ത സമരസമര സമി തി സർവ്വകലാശാലയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും

Self-financing Arts and Science colleges excluded from admission portal: Samyukta Samara Samara Samiti will hold protest march and sit-in at the university

കണ്ണൂർ: സ്വാശ്രയ ആർട്സ് ആൻ  സയൻസ് കോളേജുകളെ 2026-27 അഡ്മിഷൻ പോർട്ടലിൽ നിന്നും ഒഴിവാക്കിയതിലും ആർട്സ് ആൻഡ് സയൻ മ്പ് കോളേജുകൾക്ക് പുതിയ കോഴ്സുകൾ നൽകാത്തതിലും പ്രതിഷേധിച്ച് കേരള സ്റേറ്റ് സെൽഫ് ഫിനാൻസിങ് ആർട്സ് ആൻഡ് സയൻസ് കോളേജ് മാനേജ്മെൻ്റ്സ് ആൻഡ് അസോസിയേഷൻ കണ്ണൂർ യൂനിവേഴ്സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംയുക്ത സമരസമിതി ജൂൺ 6 ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് താവക്കരയിലെ യൂനിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. 

കാൽടെക്സിൽ നിന്ന് തുടങ്ങുന്ന പ്രതിഷേധ മാർച്ച് കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്യും. താവക്കര യൂനിവേഴ്‌സിറ്റി ആസ്ഥാനത്ത് നടത്തുന്ന ധർണ ടി ഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും. മുൻ സിൻഡിക്കേറ്റ് അംഗം എ നിഷാന്ത് . സെനറ്റ് അംഗം ഷിനോ പി തോമസ്. വിദ്യാർത്ഥി യൂനിയൻ നേതാക്കളായ ടി പി ആദർശ് . എം സി അതുൽ.ടി വി യുനസ് തുടങ്ങിയവർ സംസാരിക്കും. മികച്ച പരീക്ഷാ ഫലം നേടുന്ന സ്വാശ്രയ കോളേജുകളെ അഡ്മിഷൻ പോർട്ടലിൽ നിന്നും നീക്കിയത് ഇതര സംസ്ഥാന വിദ്യാഭ്യാസ ലോബികൾക്കു വേണ്ടിയുള്ള ഒത്തുകളിയാണ് താൽക്കാലിക വിസി നടത്തുന്നതെന്ന് ജനറൽ കൺവീനർ എം.പി എ റഹീം ആരോപിച്ചു. ചെയർമാൻ കെ കെ ശിവരാമൻ, ട്രഷറർ ഇപി കൃഷ്ണകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags