കണ്ണൂരിൽ കാർ പുറകോട്ട് നീങ്ങി ഇടിച്ച സെക്യുരിറ്റി ജീവനക്കാരൻ മരിച്ചു
Mar 5, 2026, 09:05 IST
മട്ടന്നൂർ :ഫാക്ടറിക്ക് മുന്നിൽ നിർ ത്തിയിട്ട കാർ പിറകോട്ടുവന്ന് ദേഹത്തിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.കാര പേരാവൂർ തെളുപ്പി ലെ തെളുപ്പിൽ ഹൗസിൽ കെ പി പത്മനാഭനാ (61) ണ് മരിച്ചത്. പട്ടാന്നൂർ നാ യാട്ടുപാറയിലെ കാന ന്നൂർ പന്നേൽ ഫാക്ടറിയി ലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
ചൊവ്വ രാത്രി 9.15 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ കണ്ണൂർ എ കെ ജി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അജിത (ഏച്ചൂർകോ ട്ടം). മക്കൾ: സജിഷ, ലജിഷ, ആദർശ് (സി പിഐ എം തെളുപ്പ് ബ്രാ ഞ്ച് അംഗം). മരുമക്കൾ: ശ്രീജിത്ത് (കൊട്ടിയോടി), റിജേഷ് (കതിരൂർ).
.jpg)


