മുഴുവൻ തൊഴിലാളി സംഘടനകളും യോജിച്ച് ഒറ്റ സംഘടനയായി രണ്ടാം മെയ് ദിന വിപ്ലവത്തിന് തയാറെടുക്കാൻ സമയമായി: അഡ്വ:തമ്പാൻ തോമസ്

It is time for all labor organizations to unite and prepare for the Second May Day Revolution as a single organization: Adv. Thampan Thomas

കണ്ണൂർ: മെയ്ദിന വിപ്ലവത്തിന്റെ പ്രധാന നേട്ടമായ  എട്ടുമണിക്കൂർ ജോലിയെന്നഅവകാശം പോലും നിഷേധിച്ചുകൊണ്ട് തൊഴിൽ സമയ യവും വേതനവും നിശ്ചയിക്കാൻ തൊഴിലുടമക്ക് അധികാരം നൽകുന്ന രീതിയിലുള്ള പുതിയ തൊഴിൽ നിയമങ്ങൾക്കെതിരെ മുഴുവൻതൊഴിലാളി ബഹുജന സംഘടനകളും യോജിച്ചു കൊണ്ട് രണ്ടാം മെയ് ദിനവിപ്ലവം അനിവാര്യമായി തീർന്നിരിക്കുകയാണെന്ന്  എച്ച് എം എസ് മുൻദേശീയ അദ്ധ്യക്ഷൻ  അഡ്വ:തമ്പാൻ തോമസ് പറഞ്ഞു. കണ്ണൂർ യോഗശാലറോഡിലെ ഇ പി മന്ദിരത്തിൽ പുതിയ തൊഴിൽ നിയമങ്ങൾ. രാഷ്ട്രീയ, സാമൂഹ്യ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ എച്ച് എം.എസ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ലേബർ കോഡുകളിൽ തൊഴിലാളി സംഘടനകൾ നിർദേശിച്ച തിരുത്തലുകൾ പരിഗണിക്കുമെന്ന് ഉറപ്പു നൽകിയ ശേഷം അതിന് വിരുദ്ധമായി കേന്ദ്രസർക്കാർഏകപക്ഷീയമായി വിജ്ഞാപനം ചെയ്തത് വഞ്ചനാപരമാണ്. കൺകറന്റ് ലിസ്റ്റിൽ പെട്ട തൊഴിൽ മേഖലയിൽ സംസ്ഥാന സർക്കാറുകളെയും തൊഴിലാളി സംഘടന കളേയും  പൂർണമായും അവഗണിച്ചു പുതിയ നിയമങ്ങൾ നിർമിച്ചത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  എച്ച് എം എസ് കണ്ണൂർ ജില്ല പ്രസിഡന്റ് അഡ്വക്കറ്റ് കസ്തൂരി  ദേവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സക്രട്ടറി ടോമി മാത്യു, സി എ അജീർ, മനോജ് ടി സാരംഗ്, എം കെ കുഞ്ഞിക്കണ്ണൻ, വെള്ളോറ നാരായണൻ, എൻ ലക്ഷ്മണൻ, അഷ്റഫ് വി എൻ, സന്തോഷ് കെ, കൊക്കാടൻ ലക്ഷ്മണൻ എടക്കാട്, കാഞ്ചന മേച്ചേരി, സി.ശശി തുടങ്ങിയവർ സംസാരിച്ചു.

Tags