കൊട്ടിയൂർ മണത്തണയിൽ വനത്തിനുള്ളിലേക്ക് ഓടിപ്പോയ യുവാവിനായി തെരച്ചിൽ ഊർജ്ജിതമാക്കി
Updated: Dec 28, 2025, 22:17 IST
കൊട്ടിയൂർ : കൊട്ടിയൂർ മണത്തണയിലെ വനത്തിനുള്ളിലേക്ക് ഓടിപ്പോയ യുവാവിനായി വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തെരച്ചിൽ ഊർജ്ജിതമാക്കി. കൊട്ടിയൂർഅമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷാണ് അമ്പായത്തോട് മണത്തണ സെക്ഷൻ പരിധിയിലെ തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് ഓടിക്കയറിയത്. ഞായറാഴ്‌ച ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം. പോലീസ്, വനംവകുപ്പ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വനത്തിനുള്ളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
.jpg)


