മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ പത്രിക പിൻവലിച്ചു ; തീരുമാനം യു.ഡി.എഫ് സമ്മർദ്ദത്തെ തുടർന്ന്
സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്‌റഫ് നാമനിർദേശ പത്രിക പിൻവലിച്ചിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതിയിലാണ് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എസ്ഡിപിഐ സ്ഥാനാർത്ഥിത്വം യുഡിഎഫിനെ പരാജയപ്പെടുത്താൻ കാരണമാകുമെന്നും ബിജെപിയെ വിജയിപ്പിക്കാൻ സഹായിക്കുമെന്നും യുഡിഎഫ് വിമർശനമുയർന്നിരുന്നു.
കാസർകോട് : മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി ലത്തീഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പാർട്ടി സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനിച്ചത്. മഞ്ചേശ്വരം ഉപ്പളയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം.
സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്‌റഫ് നാമനിർദേശ പത്രിക പിൻവലിച്ചിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതിയിലാണ് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എസ്ഡിപിഐ സ്ഥാനാർത്ഥിത്വം യുഡിഎഫിനെ പരാജയപ്പെടുത്താൻ കാരണമാകുമെന്നും ബിജെപിയെ വിജയിപ്പിക്കാൻ സഹായിക്കുമെന്നും യുഡിഎഫ് വിമർശനമുയർന്നിരുന്നു.
ഇതോടെയാണ് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന കാര്യം ആലോചിച്ചു തുടങ്ങിയത്. ഇന്നലെ സംസ്ഥാന അദ്ധ്യക്ഷൻ തന്നെ എസ്ഡിപിഐ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്ന കാര്യം പരിശോധിക്കാവുന്നതാണെന്ന് പ്രതികരിച്ചിരുന്നു. അതിനെ തുടർന്നാണ് ഇന്ന്് ചേർന്ന യോഗത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ ധാരണയായത്. നേരത്തെ തങ്ങൾ ശക്തി തെളിയിക്കാനാണ് മഞ്ചേശ്വരത്ത് മത്സരിക്കുന്നതെന്നാണ് ദേശീയ അദ്ധ്യക്ഷൻ എം.കെ ഫൈസി കണ്ണുരിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
.jpg)