കണ്ണൂർ കോർപറേഷനിൽ അക്കൗണ്ട് തുറന്ന് എസ്.ഡി.പി.ഐ
Dec 13, 2025, 12:51 IST
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ അക്കൗണ്ട് തുറന്ന് എസ്.ഡി.പി.ഐ. അറക്കൽ 44വാർഡിലെ സ്ഥാനാർത്ഥി കെ. സമീറയാണ് മുസ് ലിംലീഗിലെ കെ.എം സാബിറ ടീച്ചറെയാണ് 54 വോട്ടിന് തോൽപിച്ചത്. നിലവിൽ ആയിക്കര വാർഡിലെ കൗൺസിലറാണ് സാബിറ ടീച്ചർ.
നേരത്തെ കണ്ണൂർ നഗരസഭയിൽ കസാന കോട്ടയിൽ നിന്നും എസ്.ഡി.പി.ഐക്ക് അംഗമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനായില്ല. കോർപറേഷനിൽ രണ്ടാം ടേമിൽ മേയറാകുമെന്ന് സാദ്ധ്യത കൽപ്പിച്ച സ്ഥാനാർത്ഥിയാണ് സാബിറ ടീച്ചർ ഇക്കുറി കടുത്ത മത്സരത്തെയാണ് നേരിട്ടത്.
tRootC1469263">.jpg)


