കണ്ണൂരിൽ ലഹരിക്കെതിരെ എസ്.ഡി.പി.ഐ ബോധവൽക്കരണ ക്യാമ്പയിൻ നടത്തും

SDPI to conduct awareness campaign against alcoholism in Kannur
SDPI to conduct awareness campaign against alcoholism in Kannur

കണ്ണൂർ: ലഹരിയെതുരത്താം, നാടിനെ രക്ഷിക്കാമെന്ന മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി മാർച്ച് അഞ്ചു മുതൽ ഏപ്രിൽ 10 വരെ ബോധവൽക്കരണ ക്യാംപയിൻ  നടത്തുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത് കണ്ണൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതുജനങ്ങളെ ഉൾപ്പെടുത്തി പ്രദേശിക ജാഗ്രതാ സമിതികൾ രൂപീകരിക്കും. 

ഹൗസ് ക്യാംപയിനുകൾ, ലഘുലേഖ വിതരണം, ബോധവൽക്കരണ പരിപാടികൾ. പോസ്റ്റർ പ്രചരണങ്ങൾ. സോഷ്യൽ മീഡിയ പ്രചരണങ്ങൾ, പ്രതിരോധ ശിൽപ്പശാലകൾ, ഹോട്ട്ലൈൻ സേവനങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിമാരായ പി.സി ഷെഫീഖ്, ജില്ലാ കമ്മിറ്റിയംഗം കെ. സുനീർ എന്നിവർ പങ്കെടുത്തു.

Tags