ചിത്രലേഖയുടെ ജീവിതം പറയുന്ന പുതിയ സിനിമയ്ക്കായി തിരക്കഥാകൃത്ത് ഫ്രേസർ സ്കോട്ടെത്തി
കണ്ണൂർ: ഒറ്റയാൾ പോരാട്ടത്തിലൂടെ ശ്രദ്ദേയയായ ദളിത് പോരാളി ചിത്രലേഖയെ കുറിച്ച് വീണ്ടും സിനിമ വരുന്നു. ശേഖർ കപൂർ പ്രഖ്യാപിച്ച ചിത്രത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി തിരക്കഥാകൃത്ത് ഫ്രേസർ സ്കോട്ട് തലസ്ഥാനത്തെത്തി. അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഫ്രേസർ സ്കോട്ട് പങ്കെടുക്കുന്നുണ്ട്.ചിത്രലേഖയുടെ അനുഭവങ്ങൾ ഫൂലൻ ദേവിയുടെ കഥയായ ബാൻഡിറ്റ് ക്വീനിനെപ്പോലെ ധൈര്യമുള്ളതാണെന്ന്ശേഖർ കപൂർ പറഞ്ഞിരുന്നു. ജയൻ കെ.ചെറിയാൻ സംവിധാനം ചെയ്ത പാപ്പിലിയോ ബുദ്ധ എന്ന ചിത്രം ചിത്രലേഖയുടെ ജീവിത കഥയായിരുന്നു.
ശേഖർ കപൂർ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ചിത്രലേഖയുടെ ജീവിതത്തെ കുറിച്ച് പറയുന്നുണ്ട്. ദളിത് പോരാളിയെ കുറിച്ചുള്ളപുതിയ സിനിമയാണ് ഫ്രേസർ സ്കോട്ടിന്റെ ലക്ഷ്യം. ചിത്രത്തിനുള്ള നിർമാണച്ചെലവ് മൂന്നു കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇതു കണ്ടെത്താനാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ഫ്രേസർ സ്കോട്ട് എത്തിയത്.ഒമ്പത് ഫിലിംഫെയർ അവാർഡുകൾ നേടിയ സംവിധായകനാണ് ശേഖർ കപൂർ. ചിത്രം നിർമ്മിക്കാൻ പലരും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ചിത്രലേഖ എന്ന ദളിത് സ്ത്രീ ഓട്ടോറിക്ഷ ഓടിക്കാൻ നിർബന്ധിതയായപ്പോൾ, പുരുഷ മേധാവിത്വമുള്ള ഓട്ടോ യൂണിയൻ അതിന് തീയിടുകയായിരുന്നു. നാടായ പയ്യന്നൂർ എടാട്ടു നിന്ന് ഓടിച്ചു, ഭർത്താവ് ശ്രീഷ്കാന്തിനെ കൊലപാതകക്കുറ്റത്തിന് തടവിലാക്കി, അവളെ കൊല്ലാൻ കൊലയാളികളെ നിയോഗിച്ചു. എന്നാൽ ചിത്രലേഖ ഒരിക്കലും തളരാതെ, എല്ലാ അക്രമാസക്തമായ എതിർപ്പുകൾക്കും എതിരെ, കേരളത്തിലെ ആദ്യത്തെ വനിതാ, ദളിത്, ഓട്ടോറിക്ഷ ഡ്രൈവർ ആകാനുള്ള അവകാശം നേടുന്നതു വരെ പൊരുതി. 122 ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിച്ചു.
2024 ഒക്ടോബറിലാണ് കാൻസർ ബാധിച്ച് ചിത്രലേഖ മരിച്ചത്. ഫ്രേസർ സ്കോട്ട് ചിത്രം കേരള ചലച്ചിത്രമേളയുടെ ചർച്ചയിലേക്ക് കൊണ്ടുവരുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് ശ്രീഷ്കാന്ത് പറഞ്ഞു. ലോകം ഈ കഥ അറിയണം. നമ്മൾ ഇനിയും അതിനായി ജീവിക്കണം. അദ്ദേഹം പറഞ്ഞു.ചിത്രലേഖയുടെ ജീവിതവും അനുഭവങ്ങളും വേദനകളും സമൂഹത്തിന് മുന്നിൽ കാണിക്കണം. ചിത്രലേഖയ്ക്ക് അതിൽ സന്തോഷിക്കാൻ മാത്രമേ കഴിയൂ.സിനിമ നിർമ്മിച്ചാൽ നിത്യവൃത്തിക്ക് വേണ്ടി പുതിയൊരു ഓട്ടോ വാങ്ങാൻ സഹായകമാകും. ന്നാലും അഞ്ചും വയസ്സുള്ള മകന്റെ അമ്മയില്ലാത്ത രണ്ടു കുട്ടികളെയും , വളർത്തേണ്ടതുണ്ട്.ശ്രീഷ്കാന്ത് പറഞ്ഞു. ഫ്രേസർ സ്കോട്ട് ചിത്രലേഖയുടെ കാട്ടാമ്പള്ളിയിലെ വീടെടുക്കുന്ന സമയത്ത് ധനസഹായം നൽകിയിരുന്നു.
.jpg)


