പിലാത്തറ ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി

A scooter parked near the Pilathara bus stand was stolen.


പരിയാരം: പിലാത്തറ ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാരസമുച്ഛയത്തിനു സമീപംനിർത്തിയിട്ട സ്കൂട്ടർ മോഷണം പോയതായി പരാതി.പിലാത്തറ ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നിർത്തിയിട്ടരാമന്തളി കരമുട്ടത്തെ സൽമത്ത് മൻസിലിൽ എൻ.പി . മിഖ്ദാദിൻ്റെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ 59.വി.6488 നമ്പർ സ്കൂട്ടർ ആണ് മോഷണം പോയത്. 

tRootC1469263">

ഈ മാസം 22 ന് ശനിയാഴ്ച രാവിലെ 11 മണിക്കും 23 ന് രാവിലെ 6 മണിക്കുമിടയിലാണ് സംഭവം. 60,000 രൂപ വിലവരുന്ന സ്കൂട്ടർ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Tags