ശാസ്ത്ര വേദി തീര ദർശൻ : ബ്ലൂ എഡ്ജ് വാക്ക് നടത്തും
കണ്ണൂർ: ശാസ്ത്രവേദി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി മൂന്നി ന് വൈകുന്നേരം 4.30 ന് തീര ദർശൻ എന്ന പേരിൽ പയ്യാമ്പലം ബീച്ചിലൂടെ യാത്ര നടത്തും.കടൽ തീരത്തെയും ബീച്ചുകളെയും കുറിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്യാനുള്ള ഒരു പരീക്ഷണ നടത്തമാണ്. തീരത്തെ പരുവപ്പെടുത്തുന്ന നിരന്തരമായ തീരപ്രക്രിയകളുടെ നേർചിത്രമറിയാനുള്ള ശ്രമം. ബീച്ചുകളുടെയും, തീരത്തിന്റെയും രൂപീകരണത്തിനും, സ്ഥിരതയ്ക്കും പിന്നിലെ ശാസ്ത്രം അറിയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ സായാഹ്ന നടത്തം സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്.
tRootC1469263">പരിപാടിയിൽ ശാസ്ത്രവേദിയുടെ സംസ്ഥാന പ്രസിഡണ്ട് ഡോ. 'അച്ചുത് ശങ്കർ എസ് നായർ കൂടാതെ തിരുവനന്തപുരം ആസ്ഥാനമായിട്ടുള്ള ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. കെ.കെ. രാമചന്ദ്രൻ വിഷയത്തെ കുറിച്ച് സംസാരിക്കും. പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ 9447484615, 94002 44378 ബന്ധപ്പെടണം.
.jpg)


