അധ്യയന വർഷാരംഭത്തിനൊരുങ്ങാൻ സ്കൂൾ വാഹനങ്ങൾ; പ്രവർത്തന ക്ഷമത പരിശോധന തളിപ്പറമ്പിൽ 21,22, 25,26 തീയതികളിൽ
Updated: May 15, 2026, 16:19 IST
തളിപ്പറമ്പ : പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി തളിപ്പറമ്പ സബ് ആർ. ടി. ഓ. ഓഫീസിന് കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ പ്രവർത്തന ക്ഷമത പരിശോധന ഈ വരുന്ന 21,22,25,26 തീയതികളിൽ തളിപ്പറമ്പ കാഞ്ഞിരങ്ങാട് RTO ടെസ്റ്റിങ് സെന്ററിൽ വച്ച് നടക്കും.
21 ന് 1 മുതൽ 2500 വരെയും 22 ന് 2501 മുതൽ 5000 വരെയും 25ന് 5001 മുതൽ 7500 വരെയും 26 ന് 7501 മുതൽ 9999 വരെയും ഉള്ള വാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പർ അടിസ്ഥാനത്തിലാണ് പരിശോധന. പരിശോധന രാവിലെ 9 മണി മുതൽ ആരംഭിക്കും തുടർന്ന് ബസ് ഡ്രൈവർമാർക്കുള്ള പരിശീലന ക്ലാസും ഉണ്ടായിരിക്കും.
.jpg)

