കളി ചിരികളുമായി കളറായി സ്കൂൾ പ്രവേശനോത്സവം


കണ്ണൂർ: കുരുന്നുകളുടെകളി ചിരികളും ചിണുങ്ങലുമായി കളറായിമറ്റൊരു സ്കൂൾ കാലം കൂടി തുടങ്ങി. മഴ മാറി നിന്ന അനുകൂല കാലാവസ്ഥയിൽ സ്കൂളിൽ പ്രവേശനോത്സവത്തിനായി എത്തിയ കുരുന്നുകളെ മധുരം നൽകിയും വർണബലൂണുകൾ കാറ്റിൽ പറത്തിയും താളമേളങ്ങളോടെ ഘോഷയാത്രയുടെ അകമ്പടിയോടെയാണ് അധ്യാപകരും നാട്ടുകാരും രക്ഷിതാക്കളും വരവേറ്റത്.
tRootC1469263">കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ വ്യത്യസ്തമായ പരിപാടികളുമായാണ് സ്കൂൾ പ്രവേശനോത്സവം ഉത്സവ സമാനമായി ആഘോഷിച്ചത്. വർണ ചിത്രങ്ങളാൽ സ്കൂളുകൾ അലങ്കരിച്ചും വന്യമൃഗങ്ങളുടെയും വിമാനങ്ങളുടെയും ബസുകളുടെയും രൂപത്തിലുള്ള വ്യത്യസ്ത നിർമ്മിതികൾ സ്കൂൾ അങ്കണത്തിൽ പുനരാവിഷ്കരിച്ചിരുന്നു.

അഴീക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ജില്ലാ തല സ്കൂൾ പ്രവേശനോത്സവം നടന്നത്. കെ.വി സുമേഷ് എം.എൽ.എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, സ്കൂൾ അധികൃതർ, രക്ഷിതാക്കൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു.