നൂറുമേനി കൊയ്ത് കണ്ണൂരിലെ സ്കൂൾ കുട്ടികൾ ; വിളവെടുപ്പിനായി മന്ത്രിയെത്തിയപ്പോൾ അടിതെറ്റി വീണു


കണ്ണൂർ : പഠനത്തോടൊപ്പം പാടത്തുമിറങ്ങി പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കണ്ണൂരിലെ കുട്ടികൾ.ചേലോറ ഗവ ഹയർ സെക്കന്ററി സ്കൂൾ, നാഷണൽ സർവീസ് സ്കീം വളന്റിയർമാർ കാപ്പാട് പടശേഖരത്തിലെ 30 സെന്റിൽ നൂറുമേനി നെൽകൃഷി വിളയിച്ചത്.നെൽകൃഷിയുടെ കൊയ്ത്തുത്സവം മന്ത്രി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അടി തെറ്റി വീണു. വയലിൽ വീണ മന്ത്രിയെ കുട്ടികൾ പിടിച്ചു എഴുന്നേൽപ്പിച്ചപ്പോൾ ചിരിച്ചു കൊണ്ട് മന്ത്രി കൂടുതൽ ഉഷാറായി എഴുന്നേറ്റു തുടർന്ന കുട്ടികളുടെ കൃഷിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടു മന്ത്രി ഉദ്ഘാടന പ്രസംഗം നടത്തി.
കാർഷിക രംഗത്തെ അവഗണിച്ചു കൊണ്ട് നമുക്ക് മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. കാർഷിക ഉൽപാദനം കുറഞ്ഞു വരികയാണ്. നമ്മുടെ ഭക്ഷണരീതിയും ജീവിതരീതിയും മാറി. ഒരുകാലത്ത് വയലേലകൾ ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും അധ്വാനത്തിന്റെയും പ്രതീകമായിരുന്നു. ഇന്ന് അതെല്ലാം കുറഞ്ഞു വരികയാണ്. കാർഷിക സംസ്കാരത്തിലേക്ക് പദമൂന്നാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞത് അവരുടെ നല്ല മനസ്സു കൊണ്ടാണ്.

പഠനത്തോടൊപ്പം വയലേലകളിൽ ഇറങ്ങി തങ്ങളുടെ അധ്വാന ശേഷിയും കർമ്മ ശേഷിയും പ്രകടിപ്പിച്ച് ക്രിയാത്മകമായ പ്രവർത്തനം നടത്താൻ പുതിയ തലമുറയ്ക്ക് കഴിയും എന്നതിന്റെ മാതൃകയാണ് ഈ നെൽ കൃഷിയെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ കെ നിർമല അധ്യക്ഷയായി.
സ്കൂൾ പ്രിൻസിപ്പൽ ടി പ്രസീത, പ്രതീശൻ കെ സി, നൈനേഷ്.എം, അബ്ദുറഹ്മാൻ. പി, പ്രഭ. കെ, വിനോദ് കെ. എൻ എന്നിവർ സംസാരിച്ചു