കണ്ണൂരിൽ സ്കൂൾ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചനിലയിൽ
Apr 16, 2025, 08:32 IST


എടക്കാട് : പെട്രോൾ പമ്പിനടുത്തുള്ള ടിപ്പർ ഡ്രൈവർ എടക്കാട് പെട്രോൾ പമ്പിന് സമിപം കുനിമ്മൽ ഒളവിൽ സുരേന്ദ്രബാബുവിനെ (60) വീടിനടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നേരത്തേ കടമ്പൂർ സ്കൂൾ ബസ് ഡ്രൈവറായും കെ.എസ്.ആർ.ടി.സി താൽകാലിക ഡ്രൈവറായും പ്രവർത്തിച്ചിരുന്നു.
പരേതനായ കുനിമ്മൽ നാരായണന്റെയും ശാരദയുടെയും മകനാണ്. ഭാര്യ: ശാന്തകുമാരി. മക്കൾ: ഷാരോൺ, അഖിൽ. സഹോദരങ്ങൾ: രമേശൻ (ടൈലർ), ദിനേശൻ(പെരളശ്ശേരി), ശ്രീജിത്ത്, വിമല (കിഴുന്ന), ഷൈമ (കോഴിക്കോട്).