സിനിമ, വിഷ്വൽ മീഡിയ കോഴ്സുകളിൽ സത്യജിത്ത് റായ് ഇൻ്റർനാഷനൽ ഫിലിം ഇൻസ്‌റ്റ്യൂട്ട് മാനന്തവാടി ഏകദിന കരിയർ ഗൈഡൻസ് ക്ളാസ് നടത്തും
കണ്ണൂർ: മാനന്തവാടി സത്യജിത് റായ് ഇൻ്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ സിനിമയും വിഷ്വൽ മീഡിയയും കരിയറായി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സിനിമയിലെ പുതിയ കരിയർ സാധ്യതകൾ എന്ന വിഷയത്തിൽ സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് നടത്തും. ജൂലൈ 18 ന് രാവിലെഒമ്പതരമണി മുതൽ കണ്ണൂർ ശിക്ഷക് സദനിൽ നടക്കുന്ന പരിപാടിയിൽ ചലച്ചിത്ര , സാങ്കേതിക മേഖലയിലെ വിദഗ്ദ്ധർ ക്ലാസെടുക്കും.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആറ് ഡിഗ്രി കോഴ്‌സുകളാണ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 94952 28110, 82815 20380 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. കണ്ണൂർ സർവ്വകലാശാലയുടെ അംഗീകാരത്തോടെ നടത്തുന്ന സ്വാശ്രയ കോളേജ് കോഴ്സുകളിൽ ചേരാൻ പ്രായപരിധിയില്ല. സിനിമാ, സാങ്കേതിക മേഖലയിലെ കോഴ്സുകളിൽ ചേരുന്ന അർഹരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, വായ്പാ സൗകര്യങ്ങൾ ലഭ്യമാണ്. വാർത്താ സമ്മേളനത്തിൽ സി ഇ ഒ . തിലക് രാജ് കെ ,ഡോ: രജീഷ് കെ ,ബാലചന്ദ്രൻ കെ
ജിബിൻ വർഗീസ്,രാഗേഷ് മുരളീധരൻ എന്നിവർ പങ്കെടുത്തു.
.jpg)

