പൊലിസ് സേനയിലെ സംതൃപ്തി സമൂഹത്തിൽ പുരോഗതിയുണ്ടാക്കുന്നു: കെ. രാധാകൃഷ്ണൻ എം.പി

Satisfaction in the police force leads to progress in society: K. Radhakrishnan MP



തളിപ്പറമ്പ്:   സംതൃപ്തമായ പൊലീസ് സേന സമൂഹത്തിൽ പുരോഗതിയുണ്ടാക്കുമെന്ന് കെ. രാധാകൃഷ്ണൻ എം.പി. പറഞ്ഞു.അദ്ദേഹം പറഞ്ഞു.  കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ല സമ്മേളനം  തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അതു നല്ലപോലെ മെച്ചപ്പെടുത്താൻ കേരളത്തിൽ സാധിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തിലേറെ ആളുകൾക്ക് വീട് നൽകുവാൻ സാധിച്ചത് ചെറിയ കാര്യമല്ലെന്നും, വ്യത്യസ്തമായി ചിന്തിക്കുന്ന കേരള സമൂഹമാണ് മാറ്റങ്ങൾക്ക് കാരണമായതെന്നും എംപി പറത്തു. കെ.പി.എ ജില്ലാ പ്രസിഡൻ്റ് ടി.വി. ജയേഷ് അധ്യക്ഷത വഹിച്ചു.

tRootC1469263">

കണ്ണൂർ റൂറൽ ജില്ലാ പോലിസ് മേധവി അനൂജ് പലിവാൾ ഐ. പി. എസ്. വിശിഷ്ടാതിഥിയായിരുന്നു.റൂറൽ അഡീഷണൽ എസ്. പി : എൻ. ആർ. ജയരാജ് ,തളിപ്പറമ്പ് ഡി വൈ എസ്. പി.വി വി മനോജ്, കെ. പി. ഒ. എ സംസ്ഥാന ജോ: സെക്രട്ടറി പി. രമേശൻ, സംസ്ഥാന നിർവാഹക സമിതി അംഗം പി. വി. രാജേഷ്, കണ്ണൂർ റൂറൽ പ്രസിഡൻ്റ് പി. ബാബുമോൻ,  കെ. പി. എ. സംസ്ഥാന വൈസ് പ്രസിഡണ്ട് പി. എൻ. ഇന്ദു , കണ്ണൂർ ജില്ല പോലിസ് സഹകരണ സാംഘം പ്രസിഡൻ്റ് ടി. പ്രജീഷ്, സംഘാടക സമിതി ചെയർമാൻ ബി. ഷിബു, കൺവീനർ എം. കെ. രജീഷ്,  പി.എൻ. ഇന്ദു, ഡിവൈ.എസ്.പി മാരായ ടി. ഉത്തംദാസ്, എ. അനിൽകുമാർ, പി. ചന്ദ്രമോഹൻ എന്നിവർ പ്രസംഗിച്ചു. ജി.പി.അഭിജിത്ത് സംഘടനാ റിപ്പോർട്ടും കെ.പ്രിയേഷ് പ്രവർത്തന റിപ്പോർട്ടും എ.പി.കെ രാകേഷ് വരവുചെലവ് കണക്കും കെ.സി രതീഷ് ഓഡിറ്റ് കമ്മറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. കെ.പി.സനത്ത്, കെ.പി.വി. മഹിത എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
 

Tags