കോട്ടയിൽ സത്യബാബുവിനെ അനുസ്മരിച്ചു

Sathya Babu remembered at the fort
Sathya Babu remembered at the fort

കുറ്റിക്കകം മുനമ്പ് : കയർ തൊഴിലാളി യൂണിയൻ ജില്ലാ സിക്രട്ടറിയും,കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവും, മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി അംഗവും, കുറ്റിക്കകം മുനമ്പ് ഇഎംഎസ് സ്മാരക വായനശാല പ്രസിഡണ്ടും ആയിരുന്ന കോട്ടയിൽ സത്യബാബുവിനെ കുറ്റിക്കകം സൗത്ത് എൽ പി സ്കൂളിൽ വച്ച് നാട്ടുകാരുടെ യോഗം അനുസ്മരിച്ചു. 

tRootC1469263">

ഡോ.എ. വത്സലൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്തംഗം സി ആർ രാഘവൻ അധ്യക്ഷനായി. സിപിഐഎം ലോക്കൽ സെക്രട്ടറി കെ പ്രദീപൻ, ലൈബ്രറി കൗൺസിൽ നേതൃ സമിതി കൺവീനർ ജനു ആയിച്ചാൻകണ്ടി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രൻ കിഴുന്ന, സി.ആർ പ്രദീപൻ,കെ പവിത്രൻ,എം ഉല്ലാസൻ,ജസീൽ കുറ്റിക്കകം, ഒ. രമേശൻ,കുറ്റിക്കകം സൗത്ത് എൽ പി സ്കൂൾ മാനേജർ ടി സി പത്മനാഭൻ എന്നിവർ സംസാരിച്ചു. പി പി പ്രജുൽ  സ്വാഗതവും കെ ശ്രീജ നന്ദിയും പറഞ്ഞു ( ഫോട്ടോ: കോട്ടയിൽ സത്യബാബു അനുസ്മരണം കുറ്റിക്കകം സൗത്ത് എൽ പി സ്കൂളിൽ ഡോ. എ. വത്സലൻ  ഉദ്ഘാടനം ചെയ്യുന്നു )

Tags