കണ്ണൂർ മാവിലായിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് ഒക്ടോബർ 11 ന് തുടങ്ങും : സ്വാഗത സംഘം രൂപീകരിച്ചു

Kerala Sastra Sahitya Parishad state activist camp to begin on October 11 at Mavilai, Kannur: Welcome team formed

മാവിലായി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് ഒക്ടോബർ 11, 12 തീയതികളിൽ  മാവിലായി എ .കെ . ജി കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിൽ  നടക്കും14 ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട  200 പ്രതിനിധികളാണ് പങ്കെടുക്കുക.

സ്വാഗതസംഘം രൂപീകരണ യോഗം മാവിലായി ആർ.ഡി. സി യിൽ നടന്നു. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ .ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  എ.വി.ഷീബ അധ്യക്ഷയായി.

 ടി.ഗംഗാധരൻ ,സി. പി. എം എടക്കാട് ഏരിയാ സെക്രട്ടറി  എം.കെ മുരളി, ജില്ലാ പഞ്ചായത്ത് അംഗം കെ വി.ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി ബാലഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി ജയരാജൻ, പരിഷത്ത് സംസ്ഥാന ട്രഷറർ കെ.വിനോദ് കുമാർ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ പി.പി ബാബു എം.ദി വാകരൻ, ജില്ല പ്രസിഡൻ്റപി.വി ജയശ്രീ, ജില്ലാ സെക്രട്ടറി,  ,ബിജു നെടുവാലൂർ, കെ.വി ദിലീപ് കുമാർ, മേഖലാ സിക്രട്ടറി എ.പി. സജീന്ദ്രൻ എന്നിവർ സംസാരിച്ചു.

കെ.കെ.സുഗതൻ പ്രവർത്തന പരിപാടി അവതരിപ്പിച്ചു. അനുബന്ധ പരിപാടിയായി ഇരുൾ പടരാതിരിക്കുവാൻ ശാസ്ത്ര ബോധം വളർത്തുക എന്ന വിഷയത്തിൽ  മാവിലായി, പെരളശ്ശേരി മേഖലകളിൽ .ക്ലാസ്സുകൾ സംഘടിപ്പിക്കും. 
ശുചിത്വ പരിപാടിയിൽ ഇപ്പോൾ മാതൃകയായ പെരളശ്ശേരി ഗ്രാമ പഞ്ചായ ത്തിൽ ഹരിത കർമ്മ സേനക്ക് ഒരു പ്രോട്ടോകാൾ തയ്യാറാക്കി ഗ്രാമപഞ്ചായത്തിന് കൈമാറും.

Tags