തോട്ടട വെസ്റ്റ് യു.പി സ്‌കൂളിൽസർഗോത്സവം നടത്തി

'Sargolsavam' was held at Thottada West UP School.

തോട്ടട: ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ തോട്ടട വെസ്റ്റ് യുപി സ്കൂളിൽ സർഗോത്സവം നടത്തി.വായനശാലകളിൽ നിന്ന് യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ എട്ടിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് മത്സരത്തിൽ പങ്കെടുത്തത്.

ദേശീയ അധ്യാപക അവാർഡ് ജേതാവ് വി.കെ.രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. നേതൃസമിതി പ്രസിഡണ്ട് ടി. കെ.സുധാകരൻ മാസ്റ്റർ അധ്യക്ഷനായി.മുൻ കൗൺസിലർ ബിജോയ് തയ്യിൽ, വി.വി.പവിത്രൻ, പി. അരവിന്ദാക്ഷൻ, എം.വി.സി. രഞ്ചിത്ത്, നേതൃ സമിതി കൺവീനർ ജനു ആയിച്ചാൻ കണ്ടി, പി.വിനോദ് എന്നിവർ സംസാരിച്ചു.

കാടാച്ചിറ:കടമ്പൂർ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടൂർ മാപ്പിള എൽപി സ്കൂളിൽ സർഗോത്സവം നടത്തി. സമഗ്ര ശിക്ഷ കേരള മുൻ ഡിപിഒ കെ. വിശ്വനാഥൻ  ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം കെ.ശിവദാസൻ അധ്യക്ഷനായി. എം.കെ.അബൂബക്കർ നേതൃ സമിതി കൺവീനർ കെ.സി. വിനോദൻ , കെ.ബിജു എന്നിവർ സംസാരിച്ചു.ർ: കണ്ണൂർ നോർത്ത് സമിതി സർഗോത്സവം കാനനൂർ പബ്ലിക് ലൈബ്രറിയിൽ കെ പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. സിറാജ് അധ്യക്ഷനായി.  വികെ പ്രസന്നൻ,എ ഒ പ്രസന്നൻ, നമിത സുനിൽകുമാർ എന്നിവർ സംസാരിച്ചു.

Tags