പയ്യന്നൂരിൽ സാന്ത്വനം ട്രസ്റ്റ് ഗാന്ധിസ്മൃതി വ്യക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ തുടങ്ങി

Santwanam Trust starts planting Gandhi memorial trees in Payyannur
Santwanam Trust starts planting Gandhi memorial trees in Payyannur

പയ്യന്നൂർ : പരിസ്ഥിതി മാസാചരണത്തിന്റെ ഭാഗമായി ഗാന്ധി യുവ മണ്ഡലം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെ സഹകരണത്തോടെ 1000 കേന്ദ്രങ്ങളിൽ ഗാന്ധി സ്മൃതി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ തുടങ്ങി.ഗാന്ധി സ്മൃതി വൃക്ഷങ്ങൾ നടുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം സ്വാതന്ത്ര സമരസേനാനി പത്മശ്രീ അപ്പുക്കുട്ട പൊതുവാൾ തൈ നട്ട് നിർവഹിച്ചു.

tRootC1469263">

പയ്യന്നൂരിലെ അപ്പുക്കുട്ട പൊതുവാളിന്റെ വീട്ടുവളപ്പിൽ നടന്ന പരിപാടിയിൽ ഗാന്ധി യുവ മണ്ഡലം പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഫീഖ് പാണപ്പുഴ, പ്രശാന്ത് കോറോം, റുക്‌നുദ്ദീൻ കവ്വായി, കമല ഭാസ്കരൻ, കെ എ ബാലഗോപാൽ തുടങ്ങിയവർ സംസാരിച്ചു. ജൂൺ മാസം  സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ 1000 ഔഷധസസ്യങ്ങൾ നട്ട് പിടിപ്പിക്കുന്നതാണ് പദ്ധതി.

Tags