കണ്ണൂരിൽ സന്തൂപ് സുനിൽകുമാർ സ്മാരക ഉത്തര മലബാർ ചിത്രരചനാ മത്സരം നടത്തി

Santhoop Sunil Kumar Memorial North Malabar Painting Competition held
Santhoop Sunil Kumar Memorial North Malabar Painting Competition held

കണ്ണൂർ  : വേങ്ങാട് സാന്ത്വനം ട്രസ്റ്റ്,സംസ്ഥാന യുവജന ക്ഷേമ ബോർഡ്, നെഹ്റു യുവകേന്ദ്ര കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  സന്തൂപ് സുനിൽകുമാർ സ്മാരക സ്വർണ്ണമെഡലിന് വേണ്ടിയുള്ള നാലാമത് ഉത്തരമലബാർ ചിത്രരചന മത്സരം സംഘടിപ്പിച്ചു.മത്സരത്തിന് മുന്നോടിയായി  ജലച്ചായം രചനാരീതി എന്ന വിഷയത്തിൽ പ്രമുഖ ചിത്രകാരൻ സലീഷ് ചെറുപുഴ  സൗജന്യ പഠന ക്ലാസ് നയിച്ചു.

tRootC1469263">

കണ്ണൂർ കോളേജ് ഓഫ് കോമേഴ്‌സിൽ നടന്ന ഉത്തരമലബാർ ചിത്രരചന മത്സരം മികച്ച ചിത്രകാരനുള്ള സംസ്ഥാന രാജാ രവിവർമ്മ പുരസ്കാര ജേതാവ് വർഗീസ് കളത്തിൽ ഉദ്ഘാടനം ചെയ്തു. റഫീഖ് പാണപ്പുഴ അധ്യക്ഷത വഹിച്ചു.

സന്തൂപിന്റെ പിതാവ് കെ സുനിൽകുമാർ, കെ ശാന്തകുമാർ, അഭിനവ് ജയപ്രകാശ്,  സാന്ത്വനം ചെയർമാൻ പ്രദീപൻ തൈക്കണ്ടി,  സെക്രട്ടറി സനോജ് നെല്ലിയാടൻ സംസാരിച്ചു.നഴ്സറി,എൽപി,യുപി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഓപ്പൺ ടു ഓൾ വിഭാഗങ്ങളിലായി മൂന്നു വയസുകാർ മുതൽ 70 വയസ്സ് വരെയുള്ളവരായി നൂറിലധികം പേർ മത്സരത്തിൽ പങ്കെടുത്തു

Tags