സന്തൂപ് സുനിൽകുമാർ സ്മാരക ഉത്തര മലബാർ ചിത്രരചന മത്സരം നടത്തി

Santhoop Sunil Kumar Memorial North Malabar Painting Competition held


കണ്ണൂർ : കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം - മേരാ യുവ ഭാരത് കണ്ണൂർ, സംസ്ഥാന യുവജന ക്ഷേമബോർഡ്, വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സന്തൂപ് സുനിൽകുമാർ സ്മാരക സ്വർണമെഡലിന് വേണ്ടിയുള്ള അഞ്ചാമത് ഉത്തര മലബാർ ചിത്രരചന മത്സരം സംഘടിപ്പിച്ചു. കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിൽ നടന്ന മത്സരം പ്രമുഖ ചിത്രകാരൻ രാജീവൻ പാറയിൽ ഉദ്ഘാടനം ചെയ്തു. സാന്ത്വനം ചെയർമാൻ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. സന്തൂപ് സുനിൽകുമാറിന്റെ പിതാവ് കെ സുനിൽകുമാർ, കെ ശാന്തകുമാർ, റഫീഖ് പാണപ്പുഴ തുടങ്ങിയവർ സംസാരിച്ചു . സാന്ത്വനം സെക്രട്ടറി സനോജ് നെല്ല്യാടൻ സ്വാഗതവും അഭിനവ് ജയപ്രകാശ് നന്ദിയും പറഞ്ഞു.

നഴ്സറി, എൽ പി,യുപി, ഹൈസ്കൂൾ,,ഹയർ സെക്കൻഡറി,ഓപ്പൺ ടു ഓൾ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 250 ഓളം കുട്ടികൾ പങ്കെടുത്തു. മികച്ച ചിത്രത്തിന് സ്വർണമെഡൽ, 1,2, 3 സ്ഥാനങ്ങളും പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും  സമ്മാനങ്ങളും  സർട്ടിഫിക്കറ്റ് നൽകുന്നതാണ്. യാതൊരു വിധ രജിസ്ട്രേഷൻ ഫീസും വാങ്ങാതെയാണ് പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും മികച്ച ചിത്രത്തിന് സ്വർണ മെഡലും നൽകുന്നതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. വേങ്ങാട് സാന്ത്വനം ട്രസ്റ്റ് പ്രവർത്തകനും ചിത്രകാരനും കവിയും അധ്യാപകനും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന സന്തൂപ് സുനിൽകുമാറിന്റെ അഞ്ചാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.

Tags