കണ്ണൂർ സൗത്ത് ഉപജില്ല തല സംസ്കൃത ദിനാചരണം നടത്തി

കണ്ണൂർ സൗത്ത് ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ സബ്ജില്ലാതല സംസ്കൃത ദിനാചരണവും ഈ വർഷത്തെ അക്കാദമിക പ്രവർത്തന കലണ്ടറിന്റെ പ്രകാശനവും നടത്തി.

 പെരളശ്ശേരി : കണ്ണൂർ സൗത്ത് ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ സബ്ജില്ലാതല സംസ്കൃത ദിനാചരണവും ഈ വർഷത്തെ അക്കാദമിക പ്രവർത്തന കലണ്ടറിന്റെ പ്രകാശനവും നടത്തി.പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി രേഷ്മ ഉദ്ഘാടനം ചെയ്തു.  സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടിവി രത്നജ അധ്യക്ഷത വഹിച്ചു. 

ദേവനാഗരി ലിപിയിൽ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടറിന്റെ പ്രകാശനം ബിപിസി  ഇൻ ചാർജ് ഷജിൽ  നിർവ്വഹിച്ചു. സംസ്കൃതം കൗൺസിൽ പ്രതിനിധി കെ പി അരുൺ സംസ്കൃത ദിന സന്ദേശം നൽകി.
രാജേഷ് മാണിക്കോത്ത്,കെ എം ഹരിദാസൻ, ഐരീഷ് ആറാങ്കോട്ടം, പി ഷീബ,കെ സ്വപ്ന, കെ. സുദിന എന്നിവർ സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി നടന്ന ബാലോത്സവത്തിൽ സബ് ജില്ലയിലെ എൽ പി വിഭാഗം കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു

Tags