കെ. എ.പി ക്യാമ്പ് വളപ്പില്‍ നിന്നും ചന്ദനമരം മുറിച്ചു കടത്തി

google news
sandalwood


കണ്ണൂര്‍:കനത്തസുരക്ഷാ സന്നാഹമുളള  ധര്‍മശാലയിലെ കെ. എ.പി ക്യാമ്പ്ഓഫീസ് ആസ്ഥാന വളപ്പില്‍ നിന്നും ചന്ദനമരം  മുറിച്ചു കടത്തി. സംഭവം  ധര്‍മശാല ദേശീയപാതയ്ക്കരികിലെ സര്‍ദാല്‍ പട്ടേല്‍ ഗ്രൗണ്ടിന്റെ പുറകു വശത്തുളള വോളിബോള്‍ കോര്‍ട്ടിന് മുന്‍പിലുളള ചന്ദനമരമാണ് മുറിച്ചുകടത്തിയത്.

 കെ. എ.പി ക്യാംപിനോടനുബന്ധിച്ചു തന്നെയാണ് കണ്ണൂര്‍ റൂറല്‍ എസ്.പിയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്.24-മണിക്കൂറും പൊലിസ് കാവലുളള സ്ഥലത്തു നിന്നാണ്കഴിഞ്ഞദിവസം രാത്രി ചന്ദനമരം മോഷണം  മുറിച്ചു കടത്തിയത്.

 കഴിഞ്ഞ വര്‍ഷം ജൂണ്‍ 18ന് എ.പി ആശുപത്രിക്ക് മുന്‍പിലുളള സ്ഥലത്തു നിന്നും പരേഡ് ഗ്രൗണ്ടിനും ആശുപത്രിക്കും ഇടയിലുളള ഒഴക്രോംറോഡിന് സമീപത്ത് കെ. എ.പികോംപൗണ്ടിലെ മരം മോഷ്ടാക്കള്‍ മുറിച്ചുകടത്തിയിരുന്നു.അന്നും മരത്തിന്റെ കുറ്റിമാത്രമേ ഇവിടെ അവശേഷിച്ചിരുന്നുളളൂ. അന്നത്തെ കേസില്‍ പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നതാണണ്‌വീണ്ടും മോഷണം നടക്കാന്‍  കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Tags