സമസ്ത‌ കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ നിര്യാതനായി

Samastha Kerala Jamiyyathul Ulama Vice President Sayyid Ali Bafaqi Thangal has passed away.

 കോഴിക്കോട് : സമസ്ത‌ കേരള ജംഇയ്യത്തുൽ ഉലമ (എപി വിഭാഗം) ഉപാധ്യക്ഷനും മർകസ് പ്രസിഡൻ്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88) നിര്യാതനായി. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെ പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാളിയുമായിരുന്നു. സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായി 1938ൽ കൊയിലാണ്ടിയിലാണ് ജനനം. കൊയിലാണ്ടി മുബാറക് റോഡിൽ വലിയകത്ത് ബംഗ്ലാവിലാണ് താമസം.

1978 മുതൽ സംഘടനാ രംഗത്ത് സജീവമായിരുന്നു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, പട്ടിക്കാട് ജാമിഅഃ നൂരിയ്യ പൂർവ വിദ്യാർഥി കൂട്ടായ്മയായ ഫൈസീസിൻ്റെ പ്രസിഡന്റ് എന്നീ പദവി വഹിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം, കോഴിക്കോട് വലിയങ്ങാടി പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തിൽ, ജാമിഅഃ നൂരിയ്യ പട്ടിക്കാട് എന്നിവിടങ്ങളിലായിരുന്നു പഠനം.

Tags