മലയോരമണ്ഡലം വീണ്ടും നിലനിർത്താൻ സജീവ് ജോസഫ് : വൻ റോഡ് ഷോ നടത്തി

Sajeev Joseph holds a huge road show to restore the hilly region

ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫിന് വമ്പിച്ച ജനപങ്കാളിത്തത്തോടെ സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിക്ക്  വരവേൽപ്പ് നൽകി. ഓടത്തുപാലത് നിന്നും ആരാഭിച്ച റോഡ് ഷോ നഗരം ചുറ്റി കോൺഗ്രസ്‌ ഓഫീസിനു മുന്നിൽ സമാപിച്ചു. തോമസ് വക്കത്താനം അദ്ധ്യക്ഷത വഹിച്ചു. 

tRootC1469263">

Sajeev Joseph holds a huge road show to restore the hilly region


യു.ഡി.എഫ്നേതാക്കളായ തോമസ് വക്കത്താനം,സി.കെ മുഹമ്മദ്‌, പി ടി മാത്യു, ടി എൻ എ ഖാദർ,ഡോ. കെ. വി. ഫിലോമിന, ഇ വി രാമകൃഷ്ണൻ, കെ. പി ഗംഗാധരൻ, ജോജി വട്ടോളി, എൻ പി സിദ്ദിഖ് എൻ,.പി.റഷീദ്, ജോസ് വട്ടമല, ബിജു പുളിയൻതൊട്ടി, എം. ഒ.ചന്ദ്രശേഖരൻ,ജോഷി കണ്ടത്തിൽ,വർഗീസ് വയലാമണ്ണിൽ,വിജിൽ മോഹനൻ, സിന്ധു ബെന്നി,ജയശ്രീ ശ്രീധരൻ,പ്രിൻസി ജോർജ്,നസീമ ഖാദർ,ഇ കെ കുര്യൻ,ആർ. ശശിധരൻ,തങ്കച്ചൻ മാത്യു,പി ടി കുര്യയാക്കോസ് അബിൻ വടക്കേക്കര ബാബു പള്ളിപ്പുറം, ജിയോ ജേക്കബ്,സാബു മണിമല, ടെൻസൻ കണ്ടതിങ്കര, ടെൻസൻ ആലക്കോട്,ജോജി തെക്കേടത്,ജോസ് വേണ്ടാംകുന്നേൽ  തുടങ്ങിയവർ നേതൃത്വം നൽകി.

Tags