ശ്രീനാരായണ വിദ്യാലയത്തിന്റെ സ്നേഹത്തണലിലേക്ക് ഓടിയെത്തി സജീവ് ജോസഫ് ; കെട്ടിവെക്കാനുളള തുക പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കൈമാറി

Sajeev Joseph rushed to the loving home of Sree Narayana Vidyalaya; Alumni handed over the amount to be deposited

പയ്യന്നൂർ: ശ്രീനാരായണ ഗുരുദേവന്‍റെ അവസാന ശിഷ്യനായ സ്വാമി ആനന്ദ തീര്‍ത്ഥര്‍ സ്ഥാപിക്കുകയും , 1934 ൽ മഹാത്മ ഗാന്ധിയുടെ സന്ദർശനം കൊണ്ടും അദ്ദേഹം മാവ് നടുകയും ചെയ്ത് പ്രശസ്തമായ പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയത്തിൽ അനുഗ്രഹം തേടി പൂർവ്വ വിദ്യാർത്ഥിയും ഇരിക്കൂർ നിയോജകമണ്ഡലം യു ഡി എഫ്‌ സ്ഥാനാർഥിയുമായ സജീവ് ജോസഫ്‌ ഇന്നലെ ഉച്ചയോടെ സ്കൂൾ അങ്കണത്തിലെത്തി.

ട്രസ്റ്റ്‌ സെക്രട്ടറി കെ.പി. ദാമോദരന്‍റെ നേതൃത്വത്തില്‍ ട്രസ്റ്റ് അംഗം  എന്‍. രാഘവന്‍ , പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മണികണ്ഠന്‍ മാസ്റ്റര്‍ , ടി.രഘു , ടി.കണ്ണന്‍ , എന്‍. നാരായണന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.ശ്രീനാരായണ ഗുരുദേവന്‍റെ അവസാന ശിഷ്യനായ സ്വാമി ആനന്ദതീര്‍ത്ഥര്‍ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തില്‍ 1984 മുതൽ 87 വരെ ആശ്രമത്തിലെ അന്തേവാസിയായാണ്  സജീവ് ജോസഫ്  പയ്യന്നൂര്‍ ബോയ്സ് സ്കൂളില്‍ തന്‍റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീയാക്കിയത്.

സ്വാമി ആനന്ദതീർഥരുടെയും ശ്രീനാരായണ വിദ്യാലയത്തിലെയും ശിക്ഷണം സജീവ് ജോസഫിന്റെ സ്വഭാവരൂപീകരണത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട് , വ്യക്തി ജീവിതത്തിലും പൊതുപ്രവർത്തനത്തിലും മുന്നോട്ടു പോകുവാൻ കരുത്തും മാർഗദർശനവുമായി ശ്രീനാരായണ ഗുരുവിന്റെ ദർശനവും ആശ്രമ ജീവിതവും സജീവ് ജോസഫിന് സഹായകരമായി മാറിയിട്ടുണ്ട്. കെപിസിസിയും ശിവഗിരിമഠവും ചേര്‍ന്ന് കൊല്ലത്ത് നടത്തിയ ഗാന്ധി-ഗുരു സമാഗമത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ഛായാചിത്ര ജാഥ യുടെ നായകനായി നിയോഗിച്ചത് സജീവ് ജോസഫിനെയായിരുന്നൂ ,  അതിന് കാരണം ശ്രീനാരായണ വിദ്യാലയവുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധമാണ്.

ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് രണ്ടാം തവണ മത്സരിക്കുന്ന സജീവ് ജോസഫ്  നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനു മുന്നോടിയായാണ് അദ്ദേഹം  അനുഗ്രഹം തേടി പൂര്‍വ്വ വിദ്യാലയത്തിലെത്തി സ്വാമി ആനന്ദതീര്‍ത്ഥരുടെ സമാധി മണ്ഡപത്തിലും , ഗുരു - ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ച് പുഷ്പാര്‍ച്ചന നടത്തി.ആശ്രമം ഭാരവാഹികളുടെയും വിദ്യാര്‍ത്ഥി - പൂര്‍വ്വ വിദ്യാര്‍ത്ഥി , സഹപ്രവര്‍ത്തകരുടെയും വൈകാരികവും സ്നേഹോഷ്മളവുമായ സ്വീകരണം ഏറ്റുവാങ്ങി.

ആദ്യ തവണ മത്സരിക്കുമ്പോള്‍ എന്ന പോലേ തന്നെ ഇത്തവണയും നാമ നിര്‍ദ്ദേശ പത്രികയോടൊപ്പം കെട്ടിവെക്കാനുള്ള തുക ശ്രീനാരായണ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സജീവ് ജോസഫ് ഏറ്റുവാങ്ങി.ആശ്രമത്തിലേ അന്തേവാസിയായി ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് കേരളത്തിലെ മികച്ച ജനപ്രതിനിധികളില്‍ ഒരാളായി കഴിഞ്ഞ അഞ്ചു വര്‍ഷം പൂര്‍ത്തീകരിക്കുകയും , തുടര്‍ന്നും നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചതിലുടെ ഉന്നതമായ പദവിയിലേക്കുളള സഹപാഠിയുടെ യാത്രയില്‍  ഏറെ അഭിമാനവും , ആഹ്ലാദകരവുമെന്ന് കെട്ടിവെക്കാനുളള തുക നല്‍കിക്കൊണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ പറഞ്ഞു.ശ്രീനാരായണ ആശ്രമത്തിലെത്തിയ സജീവ് ജോസഫിനൊപ്പം കെപിസിസി അംഗം എം.പി. ഉണ്ണികൃഷ്ണന്‍ , ചാക്കോ പാലക്കലോടി , ജില്ലാ പഞ്ചായത്തംഗം ജോജി വര്‍ഗീസ് , പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ജയരാജ് , വി.സി. നാരായണന്‍ , അഡ്വ. ഡി.കെ. ഗോപിനാഥ് , കെ.കെ. സുരേഷ് മാസ്റ്റര്‍ , നൗഷാദ് ബ്ലാത്തുര്‍ , വി.രാജന്‍ , സന്ദീപ് പാണപ്പുഴ , നവനീത് നാരായണന്‍ , അത്തായി പത്മിനി , ഇ.പി. ശ്യാമള തുടങ്ങിയവര്‍ സംബന്ധിച്ചു.
 

Tags