പാലങ്ങൾ അപകടാവസ്ഥയിൽ : അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എം.എൽ.എ

Bridges in danger: Sajeev Joseph MLA calls for urgent action
Bridges in danger: Sajeev Joseph MLA calls for urgent action

ശ്രീകണ്ഠപുരം: കാലവർഷം ശക്തമായതോടെ  വട്ട്യാംതോട് പാലം, കണ്ടകശ്ശേരി പാലം, വണ്ണായിക്കടവ് പാലം തുടങ്ങിയവ അപകടാവസ്ഥയിലാണെന്നും ഇവ പുനർനിർമ്മിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും സജീവ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.

അതിശക്തമായ മഴയിൽ പാലത്തിന് മുകളിലൂടെ വെള്ളം കയറുകയും വാഹനങ്ങൾക്കോ മറ്റും പോകാത്ത രീതിയിൽ അതി ഗുരുതരമായ സാഹചര്യമാണെന്നും പാലത്തിന് മുകളിലൂടെ വെള്ളം കയറി പ്രദേശങ്ങൾ ഒറ്റപ്പെട്ട സ്ഥിതിയിലാണെന്നും  എം.എൽ.എ പറഞ്ഞു.

tRootC1469263">

പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.ശ്രീകണ്ഠപുരം - ചെമ്പന്തൊട്ടി - നടുവിൽ , പെരുവമ്പറമ്പ് - കല്ലുവയൽ - നെല്ലിക്കാംപോയിൽ തുടങ്ങിയ റോഡുകളുടെ പ്രവൃത്തി പുരോഗമിക്കുന്നതായും ഡിസംബർ മാസത്തോടെ നിർമ്മാണം പൂർത്തികരിക്കാൻ  സാധിക്കുമെന്ന് യോഗം വിലയിരുത്തി. 

നുച്യാട് - മണിക്കടവ് - കാഞ്ഞിരകൊല്ലി റോഡിന്റെ നിർമ്മാണത്തിന് പുതിയ കരാറുകാരനെ തെരഞ്ഞെടുത്തതിനാൽ  ഉടൻ  പ്രവൃത്തി പുനരാരംഭിക്കും. കരുവഞ്ചാൽ - വായാട്ടുപറമ്പ്  - പോത്തുകുണ്ട് - നടുവിൽ റോഡ് വീതി കൂട്ടി നവീകരിക്കാൻ  എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. കരുവഞ്ചാൽ  പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.  ഗവ. യു.പി.എസ് അരീക്കാമല സ്കൂൾ കെട്ടിട നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും ഗവ. എച്ച്. എസ്.എസ് കണിയഞ്ചാൽ  സ്കൂളുകളുടെകെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. ഗവ. എൽ.പി.എസ് പരിപ്പായി സ്കൂൾ  കെട്ടിട നിർമ്മാണം  ടെണ്ടർ നടപടികൾ  സ്വീകരിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

ബജറ്റ് പ്രവൃത്തികളായ ചുണ്ടപ്പറമ്പ് - വെള്ളാട് . -കരുവഞ്ചാൽ  റോഡ് , ഉദയഗിരി - അരിവിളഞ്ഞാൽപൊയിൽ - ജോസ്ഗിരി റോഡ് തുടങ്ങിയവയ്ക്ക് ഉടൻ  ഭരണാനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
യോഗത്തിൽ ശ്രീകണ്ഠാപുരം മുൻസിപ്പൽ ചെയർപേഴ്സൺ  കെ.വി. ഫിലോമിന അദ്ധ്യക്ഷയായി.

Tags