എവറസ്റ്റിൻ്റെ നെറുകെയിൽ സഫ്രീന; കണ്ണൂർ വേങ്ങാട് സ്വദേശിനിക്ക് നാടിൻ്റെ കൈയ്യടി

Safrina, a native of Vengad, gets national applause on the summit of Everest
Safrina, a native of Vengad, gets national applause on the summit of Everest

അഞ്ചരക്കണ്ടി : ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതമായ എവറസ്റ്റ് വിജയകരമായി കീഴടക്കിയ ആദ്യ കേരള വനിതയായി അഞ്ചരക്കണ്ടി വേങ്ങാട് സ്വദേശിനി സഫ്രീന  ചരിത്രത്തിൽ ഇടം പിടിച്ചു.വേങ്ങാട് സ്വദേശിനിയായ  കെപി സുബൈദയുടെയും തലശ്ശേരി പുന്നോൾ സ്വദേശി പി എം അബ്ദുല്ലത്തീഫിന്റെയും മകളാണ് സഫ്രീന .

tRootC1469263">

ഖത്തറിൽ ഹമദ് ഹോസ്പിറ്റലിലെ സർജൻ ഷമീലാണ് ഭർത്താവ്.  മിൻഹ ഏക മകളുമാണ്.ഇതിനുമുമ്പ് ടാൻസാനിയയിലെ മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയ ആദ്യ മലയാളി ദമ്പതികൾ കൂടിയായിരുന്നു സഫ്രീനയും ഷമീലും ഖത്തറിൽ കേക്ക് ആർടിസ്റ്റായി പ്രവർത്തിക്കുന്ന സഫ്രീനയുടെ വലിയ സ്വപ്‌നമായിരുന്നു പർവതാരോഹണം. പത്തോളം പേരടങ്ങിയ സംഘത്തിനൊപ്പം ഏപ്രിൽ 19നാണ് സഫ്രീന ബേസ് കാമ്പിലെത്തിയത്. അവിടെ നിന്നും പരിശീലനം പൂർത്തിയാക്കിയ ശേഷമായിരുന്നു എവറസ്റ്റിലേക്കുള്ള ദൗത്യം.

മേയ് ഒമ്പതിന് എവറസ്റ്റിലേക്കുള്ള പ്രവേശനം ആരംഭിച്ചതോടെ, 14ന് ബേസ്‌ക്യാമ്പിൽ നിന്നും ദൗത്യത്തിന് തുടക്കം കുറിച്ചതായി സഫ്രീനയുടെ ഭർത്താവ് ഡോ. ഷമീൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ബേസ് ക്യാമ്പ് വിട്ട ശേഷം സാറ്റലൈറ്റ് ഫോൺ വഴി നീക്കങ്ങൾ അറിഞ്ഞതല്ലാതെ കൂടുതൽ ആശയവിനിമയമൊന്നും നടത്താനായില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. സഫ്രീനയുടെ എവറസ്റ്റ് ആരോഹണം സോഷ്യൽ മീഡിയയിലും ചർച്ചയായി മാറിയിരിക്കുകയാണ്. ലോകത്തെ മുഴുവൻ മലയാളി വനിതകൾക്കും പ്രചോദനമാണ് സഫ്രീനയെന്നാണ് പലരും കുറിച്ചത്.

Tags