നാടുകാണിയിലെ സഫാരി പാർക്ക് കാസിയ ഇറക്കുമതി ലോബിയെ സഹായിക്കാൻ :ലിയാനാർഡ് ജോൺ
കണ്ണൂർ : തളിപ്പറമ്പ് നാടുകാണിയിലെ 250 ഏക്കർ സ്ഥലത്ത് നിർദ്ദിഷ്ട സഫാരി പാർക്ക് യാഥാർത്ഥ്യമാക്കാൻ സർക്കാരിന് കഴിയില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനും കറുവ പട്ട കർഷകനുമായ ലിയാ നാർഡ് ജോൺ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്ളാൻ്റേഷൻ ഭൂമിയിൽ സഫാരി പാർക്ക് വരുന്നതിനെതിരെ എ.ഐ.ടി.യുസി ഉൾപ്പെടെയുള്ള സംഘടനകൾ എതിർത്തു വരികയാണ്. ഇതുകൂടാതെ സർക്കാർ മിച്ചഭൂമിയായി പിടിച്ചെടുത്ത ഇവിടെയുള്ള 750 ഏക്കർ സ്ഥലം ഏഴു വർഷം മുൻപ് ആലക്കോട് തമ്പുരാൻ്റെ അവകാശികൾക്ക് തിരിച്ചു കൊടുക്കാൻ കോടതി വിധിയുണ്ട്.
tRootC1469263">ഇതൊന്നും അറിയാത്തവരല്ല നമ്മുടെ ഭരണാധികാരികൾ കോടികൾ തട്ടിയെടുക്കുന്നതിനാണ് ഇവർ പദ്ധതിയുമായി മുൻപോട്ടു പോകുന്നത്. ഇതു പോലുള്ള ഒരു സഫാരി പാർക്ക് നമ്മുടെ ജില്ലയുടെ തൊട്ടടുത്തായ മംഗ്ളൂരിലുണ്ട്. ഇവിടെ കഴിഞ്ഞ ഒക്ടോബർ 25 ന് ലോകായുക്ത റെയ്ഡ് നടത്തിയിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ റെയ്ഡിൽ പുറത്തുവന്നത്. അഞ്ച് ദിവസമായിട്ട് അവിടെയുള്ള 1200 മൃഗങ്ങൾക്ക് ഭക്ഷണം കൊടുത്തിരുന്നില്ല. നേരത്തെ കൊടുത്ത ഭക്ഷണത്തിൽ വിഷാംശം കലർന്നതായും കണ്ടിരുന്നു. കൂട്ടിലിട്ട മൃഗങ്ങൾ പാർത്തിരുന്ന കൂട് വർഷങ്ങളായി തുരുമ്പെടുത്തിരുന്നു. അവിടെ 1200 മൃഗങ്ങളാണുള്ളത്.
അവയ്ക്ക് കൊടുക്കുന്ന വെള്ളം പോലും വൃത്തിഹീനമാണ്. സമയാസമയം ഭക്ഷണം കൊടുക്കാത്തതിനാൽ ഇവ വിശന്നുവലയുകയാണ് ബയോ പാർക്കെന്നാണ് ഇതിൻ്റെ പേര്. മംഗ്ളൂര് നഗരത്തിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള ഈ സഫാരി പാർക്കിനെ കുറിച്ചു പഠിക്കാൻ സർക്കാർ തയ്യാറാകണമെന്നും ലിയാനാർഡോ ജോൺ ആവശ്യപ്പെട്ടു. ലോകത്തിലെ രണ്ടാമത്തെ കറുവ പട്ട ഉൽപ്പാദനം നടത്തുന്ന നാടുകാണിയിൽ ഇപ്പോൾ സഫാരി പാർക്കായി മാറ്റാൻ സർക്കാർ കോടികളാണ് ചെലവഴിക്കാൻ പോകുന്നത്. ഇതോടെ കേരളത്തിൽ ഇനി ഒറിജിനൽ കറുവ പട്ട ലഭ്യമാവാതിരിക്കുകയും നിയമവിരുദ്ധ മാർഗങ്ങളിലൂടെയെത്തുന്ന അത്യന്തം മാരകമായകാസിയ്ക്ക് വിപണയിൽ ആധിപത്യം ലഭിക്കുകയും ചെയ്യുമെന്ന് ലിയാ നാർഡ് ജോൺ ആരോപിച്ചു.
.jpg)


